Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റിലയൻസ് ഇൻഷുറൻസ് കമ്പനിക്ക് ജമ്മു ഗവർണർ വക കൈതാങ്ങ്; സർക്കാർ ഉദ്യോഗസ്ഥർക്ക് റിലയൻസിന്റെ ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കി ഗവർണറുടെ ഉത്തരവ്; എൽഐസിയെ തഴഞ്ഞ് സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയ ഉത്തരവ് വിവാദമാകുന്നു; ഭരണകൂട ഉത്തരവിനെതിരെ എംപ്ലോയീസ് ജോയിന്റ് ആക്ഷൻ കമ്മിറ്റിയും കോൺഗ്രസും രംഗത്ത്

റിലയൻസ് ഇൻഷുറൻസ് കമ്പനിക്ക് ജമ്മു ഗവർണർ വക കൈതാങ്ങ്; സർക്കാർ ഉദ്യോഗസ്ഥർക്ക് റിലയൻസിന്റെ ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കി ഗവർണറുടെ ഉത്തരവ്; എൽഐസിയെ തഴഞ്ഞ് സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയ ഉത്തരവ് വിവാദമാകുന്നു; ഭരണകൂട ഉത്തരവിനെതിരെ എംപ്ലോയീസ് ജോയിന്റ് ആക്ഷൻ കമ്മിറ്റിയും കോൺഗ്രസും രംഗത്ത്

മറുനാടൻ ഡെസ്‌ക്

ശ്രീനഗർ: രാഷ്ട്രപതി ഭരണത്തിലുള്ള ജമ്മു കശ്മീർ വീണ്ടും വിവാദത്തിലേക്ക്. സർക്കാർ ഉദ്യോഗസ്ഥർക്ക് റിലയൻസിന്റെ ആരോഗ്യ ഇൻഷൂറൻസ് നിർബന്ധമാക്കി ഭരണ ചുമതലയുള്ള ഗവർണർ ഉത്തരവ് പുറത്തുവന്നതാണ് പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്നത്.അനിൽ അംബാനിയുടെ കമ്പനിയെ സഹായിക്കാനാണ് കേന്ദ്രതീരുമാനമെന്ന് ആരോപണമുയർന്നു. ജീവനക്കാരുടെ പ്രതിമാസ ചികിത്സാബത്ത നിർത്തലാക്കിയശേഷമാണ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നിർബന്ധമാക്കിയത്.

എല്ലാ ജീവനക്കാർക്കും ഇൻഷുറൻസ് നിർബന്ധമാക്കി കഴിഞ്ഞമാസം 20നാണ് ജമ്മു കശ്മീർ ഗവർണർ വിജ്ഞാപനമിറക്കിയത്. സെപ്റ്റംബർ 18ന് റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി റിലയൻസ് ഹെൽത്ത് ഇൻഷുറൻസ് എന്ന കമ്പനിക്ക് രൂപം നൽകി. എല്ലാ വിഭാഗം ജീവനക്കാരും തുല്യ വാർഷിക പ്രീമിയം അടയ്ക്കണമെന്നും ഉത്തരവിലുണ്ട് 8,777 രൂപ. എന്നാൽ, ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാർമുതൽ ഗവ. സെക്രട്ടറിമാർവരെ ഒരേ പ്രീമിയം അടയ്ക്കണമെന്നത് വിചിത്രമാണെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി.

സർക്കാറിന് കീഴിലുള്ള ഇൻഷൂറൻസ് കമ്പനിയായ എൽഐസി തഴഞ്ഞാണ് റിലയൻസിന് അനുമതി നൽകിയിരിക്കുന്നത്. റഫേൽ ആരോപണത്തിന് പിന്നാലെ കശ്മീരിലെ ഇൻഷൂറൻസ് വിഷയവും ശക്തമായി ഉന്നയിക്കുകയാണ് കോൺഗ്രസ് . പ്രധാനമന്ത്രി നരേന്ദ്ര മോദി കൃത്യമായി അന്വേഷിച്ച് കണ്ടെത്തിയതാണ് റിലയൻസിനെയെന്ന് കോൺഗ്രസ് നേതാവ് സൽമാൻ നിസാമി പരിഹസിച്ചു. റിലയൻസിൽ മോദിക്ക് നിക്ഷേപമുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.

പിടിഐ റിപ്പോർട്ട് പ്രകാരം സർക്കാർ ഉദ്യോഗസ്ഥർ പെൻഷനേഴ്‌സ് അക്രഡിറ്റഡ് ജേണലിസ്റ്റ് എന്നിവർക്കാണ് ഇൻഷൂറൻസ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. റിലയൻസ് ജനറൽ ഹെൽത്ത് ഇൻഷൂറൻസ് കമ്പനിയുടെ കീഴിലുള്ള ഗ്രൂപ്പ് ഹെൽത്ത് ഇൻഷൂറൻസ് പോളിസിയാണിത്. ഇതിന്റെ വാർഷിക പ്രീമിയമായി തൊഴിലാളികൾക്ക് 8777 രൂപയും പെൻഷനേഴ്‌സിന് 22 229 രൂപയുമാണ്.

ഇതിൽ സംസ്ഥാന ഗവർൺമെന്റ് ഉദ്യോഗസ്ഥർ, സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥർ, കമ്മീഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിർബന്ധിതമായും പോളിസി എടുക്കണമെന്നാണ് ഉത്തരവ്. അതേസമയം പെൻഷനേഴ്‌സ് അക്രഡിറ്റഡ് ജേണലിസ്റ്റ്‌സ് എന്നിവർക്ക് നിർബന്ധിതമായും ഇൻഷൂറൻസ് എടുക്കേണ്ട ആവശ്യമില്ല.

ഭരണകൂട ഉത്തരവിനെതിരെ എംപ്ലോയീസ് ജോയന്റ് ആക്ഷൻ കമ്മിറ്റിയും രംഗത്തെത്തി. സ്വകാര്യ ഇൻഷൂറൻസ് കമ്പനിക്ക് നേട്ടമുണ്ടാകുന്ന തരത്തിൽ പുറത്തിറക്കിയ ഉത്തരവ് അംഗീകരിക്കില്ലെന്ന് ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി. സർക്കാർ ഉദ്യോഗസ്ഥർക്ക് അധികഭാരം ചുമത്തുന്ന ഉത്തരവ് പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP