Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കശ്മീരിൽ ഏറ്റുമുട്ടൽ: നാല് ഭീകരരെ സൈന്യം വകവരുത്തി; രണ്ടുപേർ ഭീകരസംഘത്തിൽ ചേർന്ന സ്‌പെഷ്യൽ പൊലീസ് ഓഫീസർമാർ

കശ്മീരിൽ ഏറ്റുമുട്ടൽ: നാല് ഭീകരരെ സൈന്യം വകവരുത്തി; രണ്ടുപേർ ഭീകരസംഘത്തിൽ ചേർന്ന സ്‌പെഷ്യൽ പൊലീസ് ഓഫീസർമാർ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വകവരുത്തി. പുൽവാമയിലെ ലസിപ്പോറയിൽ പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ രാവിലെ വരെ നീണ്ടു. ഭീകരർ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

കൊല്ലപ്പെട്ട ഭീകരരിൽ രണ്ട് പേർ ജമ്മു കശ്മീരിലെ സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരാണ്. ഇരുപത്തിനാല് മണിക്കൂർ മുമ്പാണ് ഇവരെ കാണാതായത്. ഇരുവരും ഭീകര സംഘത്തിൽ ചേർന്നതായി അഭ്യൂഹമുണ്ടായിരുന്നു. ഭീകരിൽ നിന്നും എകെ സീരീസ് റൈഫിളുകൾ സൈന്യം കണ്ടെടുത്തു. അഷിഖ് ഹുസൈൻ, ഇമ്രാൻ അഹമ്മദ് ബട്ട്, മുഹമ്മദ് ഷബീർ അഹമ്മദ്, സൽമാൻ ഖാൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP