Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ; അലമുറയിട്ട് കരഞ്ഞ് കാവേരി ആശുപത്രിയിലേക്ക് ആയിരക്കണക്കിന് പ്രവർത്തകർ; അവയവങ്ങളുടെ പ്രവർത്തനം തകരാറിലായി; ഡി.എം.കെ അടിയന്തര യോഗം ചേർന്നു

കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ; അലമുറയിട്ട് കരഞ്ഞ് കാവേരി ആശുപത്രിയിലേക്ക് ആയിരക്കണക്കിന് പ്രവർത്തകർ; അവയവങ്ങളുടെ പ്രവർത്തനം തകരാറിലായി; ഡി.എം.കെ അടിയന്തര യോഗം ചേർന്നു

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡി.എംകെ നേതാവുമായ കരുണാനിധിയുടെആരോഗ്യനില അതീവ ഗുരുതരം. കാവേരി ആശുപത്രിയിൽ നിന്നും വൈകിട്ടോടെ പുറത്തെത്തിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ആരോഗ്യനില അതീവ ഗുരുതരമായതായി വ്യക്തമാക്കുന്നത്. വൈകുന്നേരം 4.30 ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് വിവരമുള്ളത്. മെഡിക്കൽ സംഘത്തിന്റെ അതീവ ശ്രമം തുടരുകയാണെന്നും അവയവങ്ങളുടെ പ്രവർത്തികൾ മോശമാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ ചൂണ്ടിക്കാട്ടുന്നു. ഏതാനം മാണിക്കൂറുകളിലായിട്ടാണ് ആരോഗ്യനില കൂടുതൽ മോശമായത്. വൈദ്യസഹായങ്ങൾ തുടരുകയാണ്.

കഴിഞ്ഞ രണ്ടാഴ്ചയായി ചെന്നൈലെ കാവേരി ആശുപത്രിയിൽ ചികിത്സയിലാണ് കരുണാനിധി. പ്രധാന അവയവങ്ങളുടെ പ്രവർത്തനം തകരാറിലാണെന്ന് ഇന്നലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പി്‌നാലെയാണ് നില കൂടുതൽ വഷളാകുകയാണെന്ന് കാട്ടി പുതിയ മെഡിക്കൽ ബുള്ളറ്റിനും പുറത്തിറങ്ങിയത്.തീവ്ര പരിചരണവിഭാഗത്തിൽ ചികിൽസ തുടരുന്നുണ്ടെങ്കിലും പ്രായാധിക്യം കാരണം മരുന്നുകളോടുള്ള പ്രതികരണം ആശാവഹമല്ലെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. 24 മണിക്കൂർ നിരീക്ഷണത്തിനു ശേഷമേ എന്തെങ്കിലും പറയാനാകൂവെന്നാണ് തിങ്കളാഴ്ച വൈകിട്ട് 6.30 ന് പുറത്തിറക്കിയ ബുള്ളറ്റിൻ വിശദീകരിക്കുന്നത്. കരുണാനിധിയുടെ ആരോഗ്യനില മോശമാണെന്ന് അറിഞ്ഞതോടെ നൂറ് കണക്കിന് പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിക്കഴിഞ്ഞു. ഡി.എം.കെ നേതാവും മകനുമായ എം.കെ സ്റ്റാലിന്റെ നേതൃത്വത്തിൽ പാർട്ടിയുടെ അടിയന്തര യോഗവും ചേർന്നിട്ടുണ്ട്.

Stories you may Like

കരുണാനിധിയുടെ ആരോഗ്യനില മോശമാകുന്ന സാഹചര്യത്തിൽ കൂടുതൽ പ്രവർത്തകർ ചെന്നെ കാവേരി ആശുപത്രിക്ക് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.ഇവരെ നിയന്ത്രിക്കുന്നതിനായി കൂടുതൽ പൊലീസ് വ്യൂഹത്തേയും ആശുപത്രി പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. ആശുപത്രി പരിസരത്ത് ബാരിക്കേഡുകൾ അടക്കം സ്ഥാപിച്ചാണ് പൊലീസ് പ്രവർത്തകരെ നിയന്ത്രിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ ചെന്നൈ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP