Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാർഷിക വായ്പകൾ എഴുതിത്ത്തള്ളാൻ കർണ്ണാടക സർക്കാർ; 50000 രൂപ വരെ വായ്‌പ്പ എടുത്തവർക്ക് ആശ്വാസം; സിദ്ധരാമയ്യയുടെ ജനപ്രിയ പ്രഖ്യാപനം നിയമസഭയിൽ; 22 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിക്കും

കാർഷിക വായ്പകൾ എഴുതിത്ത്തള്ളാൻ കർണ്ണാടക സർക്കാർ; 50000 രൂപ വരെ വായ്‌പ്പ എടുത്തവർക്ക് ആശ്വാസം; സിദ്ധരാമയ്യയുടെ ജനപ്രിയ പ്രഖ്യാപനം നിയമസഭയിൽ; 22 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിക്കും

ബംഗളൂരു: കർണാടകത്തിലെ ചെറുകിട കർഷകർക്ക് ആശ്വാസം നൽകുന്ന നടപടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. കാർഷിക വായ്പകൾ എഴുതിത്ത്തള്ളുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചു. 50,000 രൂപ വരെയുള്ള കാർഷിക വായ്പകൾ എഴുതിത്ത്തള്ളും. ജൂൺ 20 വരെയുള്ള വായ്പകളാണ് എഴുതി തള്ളുന്നത്. കാർഷിക വായ്പ എഴുതി തള്ളുന്നതിനായി 8,165 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. നിയമസഭയിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം സിദ്ധരാമയ്യ നടത്തിയത്.

വായ്പകൾ എഴുതി തള്ളുന്നതുമൂലം 22 ലക്ഷം കർഷകർക്കാണു പ്രയോജനം ലഭിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷമായി വലിയ വരൾച്ചയാണ് കർണാടകത്തിൽ അനുഭവപ്പെടുന്നത്. അതിനാൽ കർഷകർക്കു വായ്പ തിരിച്ചടയ്ക്കാൻ സാധിച്ചിരുന്നില്ല. സംസ്ഥാനത്ത് ആകെ 10,736 കോടി രൂപയാണ് കാർഷികവായ്പാ ഇനത്തിൽ സഹകരണ ബാങ്കുകൾ നൽകിയിരിക്കുന്നത്. ഇതിൽ 8165 കോടി എഴുതിത്ത്തള്ളുന്നത് കർഷകരെ പോലെ തന്നെ സഹകരണ ബാങ്കുകൾക്കും ആശ്വാസമേകും.

അതേസമയം കൂടുതൽ വായ്പകൾ എഴുതിത്ത്തള്ളി കർഷകരെ രക്ഷിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. കർഷകരുടെ വായ്പകളിൽ 20 ശതമാനം മാത്രമാണ് സഹകരണബാങ്കുകളിൽ ഉള്ളതെന്നും ബാക്കി 80 ശതമാനവും ദേശസാത്കൃത ബാങ്കുകളിലാണെന്നും ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടത് കേന്ദ്രസർക്കാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ കാർഷിക കടങ്ങൾ എഴുതി തള്ളിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP