Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാഹിതരായ പെൺമക്കൾക്കും മാതാപിതാക്കളുടെ ഇൻഷുറൻസ് തുകയിൽ അവകാശം: കർണാടക ഹൈക്കോടതി

വിവാഹിതരായ പെൺമക്കൾക്കും മാതാപിതാക്കളുടെ ഇൻഷുറൻസ് തുകയിൽ അവകാശം: കർണാടക ഹൈക്കോടതി

സ്വന്തം ലേഖകൻ

ബംഗളൂരു: മാതാപിതാക്കൾ അപകടത്തിൽ മരിച്ചാൽ വിവാഹിതരായ പെൺമക്കൾക്കും ഇൻഷുറൻസ് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് കർണാടക ഹൈക്കോടതി. വിവാഹിതരായ ആൺമക്കൾക്ക് ഇൻഷുറൻസ് തുകയ്ക്ക് അർഹതയുണ്ടെന്നു സുപ്രീം കോടതി നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നു ഹൈക്കോടതി ഓർമിപ്പിച്ചു.

വിവാഹിതരായ ആൺമക്കളെന്നോ പെൺമക്കളെന്നോ ഉള്ള വേർതിരിവ് കാണിക്കാൻ കോടതിക്കാവില്ലെന്ന് ജസ്റ്റിസ് എച്ച്പി സന്ദേശിന്റെ ബെഞ്ച് വ്യക്തമാക്കി. വിവാഹിതരായ പെൺമക്കൾക്ക് നഷ്ടപരിഹാരത്തുക നൽകാനാവില്ലെന്ന വാദം അംഗീകരിക്കാനാവില്ല.

ഹുബ്ബാലിയിൽ വാഹനാപകടത്തിൽ മരിച്ച അൻപത്തിയേഴുകാരിയുടെ വിവാഹിതരായ പെൺമക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്ന ട്രിബ്യൂണൽ വിധിക്കെതിരെ ഇൻഷുറൻസ് കമ്പനി നൽകിയ അപ്പീലിൽ ആണ് ഹൈക്കോടതി ഉത്തരവ്. മരിച്ച സ്ത്രീയുടെ ഭർത്താവും മൂന്നു പെൺമക്കളും മകനും നഷ്ടപരിഹാരം തേടിയിരുന്നു. 5,91,600 രൂപ ആറു ശതമാനം പലിശയോടെ കുടുംബാംഗങ്ങൾക്കു നൽകാനായിരുന്നു ട്രിബ്യൂണൽ വിധി. എന്നാൽ വിവാഹിതരായ പെൺമക്കൾക്ക് തുക നൽകാനാവില്ലെന്ന വാദമുയർത്തി കമ്പനി ഹൈക്കോടതിയെ സമീപിച്ചു.

വിവാഹിതരായ പെൺമക്കളെ ആശ്രിതർ എന്നു കണക്കാക്കാനാവില്ലെന്ന വാദമാണ് കമ്പനി ഉയർത്തിയത്. എന്നാൽ ആശ്രിതർ എന്നത് സാമ്പത്തികമായി ആശ്രയിച്ചു കഴിയുന്നവർ മാത്രമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശാരീരിക ആശ്രിതത്വം, വൈകാരിക ആശ്രിതത്വം, മാനസിക ആശ്രിതത്വം എന്നിങ്ങനെ പല വിധത്തിലാവാം. അതിനെ പണം കൊണ്ടു വിലയിരുത്താനാവില്ലെന്നും കോടതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP