Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

കൂട്ടബലാത്സം​ഗം കൊലപാതകത്തേക്കാൾ ഹീനമായ കുറ്റകൃത്യം; പ്രതികൾക്ക് വധശിക്ഷ നൽകാൻ നിയമം വേണമെന്നും കർണാടക ഹൈക്കോടതി

കൂട്ടബലാത്സം​ഗം കൊലപാതകത്തേക്കാൾ ഹീനമായ കുറ്റകൃത്യം; പ്രതികൾക്ക് വധശിക്ഷ നൽകാൻ നിയമം വേണമെന്നും കർണാടക ഹൈക്കോടതി

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കൂട്ടബലാത്സം​ഗം കൊലപാതകത്തേക്കാൾ ഹീനമായ കുറ്റകൃത്യമെന്ന് കർണാടക ഹൈക്കോടതി. സംഘം ചേർന്നുള്ള പീഡനത്തിന് വധശിക്ഷ നൽകാൻ രാജ്യത്തു നിയമം വേണമെന്നും കോടതി അഭിപ്രായപ്പെട്ടു. നേപ്പാൾ സ്വദേശിനിയായ നിയമവി​ദ്യാർത്ഥിനിയെ കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ വിധി പറയവെയാണ് കർണാടക ഹൈക്കോടതിയുടെ നിരീക്ഷണം.

2012 ഒക്ടോബറിൽ നേപ്പാൾ സ്വദേശിനിയായ 21കാരി കൂട്ട ബലാത്സം​ഗത്തിനിരയായത്. നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനി ക്യാംപസിനു സമീപം കാറിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് അക്രമികൾ വളഞ്ഞത്. ക്യാംപസിലെ ചന്ദനമരങ്ങൾ മോഷ്ടിക്കാനെത്തിയതായിരുന്നു ഇവർ. യുവതിയെ സംഘം ചേർന്നു പീഡിപ്പിച്ച കേസിലെ ഏഴ് പ്രതികൾക്കും കീഴ്ക്കോടതി വിധിച്ച ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. യുവതി മരിച്ചില്ലെന്നതു മാത്രമാണെന്ന് നിർഭയ കേസുമായുള്ള വ്യത്യാസമെന്ന് ജസ്റ്റിസുമാരായ ബി.വീരപ്പയും കെ.നടരാജനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിലയിരുത്തി. എന്നാൽ, വിദ്യാർത്ഥിനിയുടെ പഠനം മുടങ്ങി.

പീഡനം നേരിടുന്നവരോട് ഇന്നത്തെ സമൂഹം കാട്ടുന്ന വേർതിരിവ് അമ്പരിപ്പിക്കുന്നതാണെന്നും വേദകാലത്തെ സമൂഹം ഇതിനെക്കാൾ ഭേദമായിരുന്നുവെന്നും കോടതി പറഞ്ഞു. സ്ത്രീക്കു സ്വതന്ത്രമായി രാത്രിയിലും പുറത്തിറങ്ങി നടക്കാൻ കഴിയുന്ന കാലത്തേ രാജ്യം സ്വതന്ത്രമായെന്നു പറയാനാകൂ എന്ന ഗാന്ധിവചനവും ഓർമിപ്പിച്ചു.

സംഭവദിവസം തന്നെ പൊലീസിൽ പരാതിപ്പെടാനും നിയമയുദ്ധം തുടരാനും യുവതി നടത്തിയ ശ്രമങ്ങളെ കോടതി പ്രശംസിച്ചു. സ്ത്രീയെ ബഹുമാനിക്കാൻ ചെറിയ ക്ലാസുകളിൽ തന്നെ പഠിപ്പിച്ചു തുടങ്ങണം. സർക്കാരും മാധ്യമങ്ങളും തൊഴിലിടങ്ങളും ഇതിനായി ബോധവൽക്കരണം നടത്തണമെന്നും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP