Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊവിഡ് 19 അതീവജാഗ്രതയോടെ കർണാടകയും: സംസ്ഥാനത്തെ എല്ലാ മാളുകളും തിയേറ്ററുകളും നൈറ്റ് ക്ലബുകളും റെസ്റ്റോറന്റുകളും പബുകളും അടച്ചു; വിവാഹ ചടങ്ങുകളും ഒഴിവാക്കാൻ നിർദ്ദേശം; ഐടി ജീവനക്കാർ വീടുകളിൽ ഇരുന്ന് ജോലി ചെയ്യണം; അടിയന്തിര ചികിത്സ ഉറപ്പാക്കാൻ ഡോക്ടർമാരുടെയും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും അവധികൾ റദ്ദാക്കി; കൽബുർഗി സ്വദേശിയുമായി ഇടപഴകിയവരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിൽ ആരോഗ്യവകുപ്പ്

കൊവിഡ് 19 അതീവജാഗ്രതയോടെ കർണാടകയും: സംസ്ഥാനത്തെ എല്ലാ മാളുകളും തിയേറ്ററുകളും നൈറ്റ് ക്ലബുകളും റെസ്റ്റോറന്റുകളും പബുകളും അടച്ചു; വിവാഹ ചടങ്ങുകളും ഒഴിവാക്കാൻ നിർദ്ദേശം; ഐടി ജീവനക്കാർ വീടുകളിൽ ഇരുന്ന് ജോലി ചെയ്യണം; അടിയന്തിര ചികിത്സ ഉറപ്പാക്കാൻ ഡോക്ടർമാരുടെയും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും അവധികൾ റദ്ദാക്കി; കൽബുർഗി സ്വദേശിയുമായി ഇടപഴകിയവരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിൽ ആരോഗ്യവകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: കോവിഡ് 19 ബാധിച്ച് കൽബുർഗിയിൽ ഒരാൾ മരിച്ച പശ്ചാത്തലത്തിൽ കർണാടകയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംസ്ഥാനത്ത് എല്ലാ മാളുകളും തിയേറ്ററുകളും നൈറ്റ് ക്ലബുകളും റെസ്റ്റോറന്റുകളും പബുകളും അടച്ചിടാൻ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ ഉത്തരവിട്ടു. അടുത്ത ഒരാഴ്ച കാലത്തേയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് സൂചന. കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ വിവാഹ ചടങ്ങുകൾ ഒഴിവാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വേനൽക്കാല ക്യാമ്പുകൾക്കും ഇക്കാലയളവിൽ അനുമതി നിഷേധിച്ചതായി യെഡിയൂരപ്പ പറഞ്ഞു. കോവിഡ് 19 പടർന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ജനക്കൂട്ടം ഒഴിവാക്കണമെന്നും യെഡിയൂരപ്പ അഭ്യർത്ഥിച്ചു. സ്‌കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 14 മുതൽ 28 വരെ എല്ലാ സർക്കാർ, എയ്ഡഡ് കോളജുകൾ അടച്ചിടാൻ കർണാടകയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ബംഗളൂരുവിലെ ഐടി ജീവനക്കാർ വീടുകളിൽ ഇരുന്ന് ജോലി ചെയ്യണമെന്നും സർക്കാർ നിർദേശിച്ചു.

അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ സർക്കാർ ഡോക്ടർമാരുടെയും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും അവധികൾ റദ്ദാക്കിയതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബംഗളൂരുവിൽ ഒരു ഐടി ജീവനക്കാരന് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ, വൈറസ് ബാധിച്ചവരുടെ എണ്ണം രാജ്യത്ത് 81 ആയി. ഗൂഗിൾ ജീവനക്കാരനാണ് പുതുതായി കൊറോണ കണ്ടെത്തിയത്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച ആദ്യ ഇന്ത്യക്കാരൻ കർണാടക സ്വദേശിയാണ്. കൽബുർഗി സ്വദേശിയായ മുഹമ്മദ് ഹുസൈൻ സിദ്ദിഖി കഴിഞ്ഞദിവസമാണ് മരിച്ചത്. 76 വയസ്സായിരുന്നു.

സൗദി അറേബ്യയിൽ നിന്ന് ഉംറ തീർത്ഥാടനം കഴിഞ്ഞ് സിദ്ദിഖി ഇന്ത്യയിൽ എത്തിയത് ഫെബ്രുവരി 29നാണ്. ശ്വാസതടസ്സം, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്നലെയാണ് മരിച്ചത്. മാർച്ച് അഞ്ചിനാണ് ഇദ്ദേഹം ചികിത്സ തേടിയത്. മുഹമ്മദ് ഹുസൈനുമായി ഇടപഴകിയവരെ കണ്ടെത്തുന്നതിനുള്ള ശ്രമം കർണാടക ആരോഗ്യവകുപ്പ് തീവ്രമാക്കിയതായാണ് റിപ്പോർട്ടുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP