Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർട്ടി പ്രവർത്തകനെ പരസ്യമായി മുഖത്തടിച്ച് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ; മൈസൂർ എയർപോർട്ടിൽ വെച്ച് സഹായിയെ മർദ്ദിച്ചത് ഫോൺ നൽകാൻ ശ്രമിച്ചതിന്റെ പേരിൽ; പൊതുസ്ഥലത്ത് വെച്ച് ക്ഷുഭിതനാകുന്ന കോൺഗ്രസ് നേതാവിന്റെ വീഡിയോ കാണാം

പാർട്ടി പ്രവർത്തകനെ പരസ്യമായി മുഖത്തടിച്ച് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ; മൈസൂർ എയർപോർട്ടിൽ വെച്ച് സഹായിയെ മർദ്ദിച്ചത് ഫോൺ നൽകാൻ ശ്രമിച്ചതിന്റെ പേരിൽ; പൊതുസ്ഥലത്ത് വെച്ച് ക്ഷുഭിതനാകുന്ന കോൺഗ്രസ് നേതാവിന്റെ വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

മൈസൂർ: കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പാർട്ടി പ്രവർത്തകനെ പരസ്യമായി മുഖത്തടിച്ചു. സിദ്ധരാമയ്യ സഹായിയെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്. മൈസൂർ എയർപോർട്ടിൽ വച്ചാണ് സിദ്ധരാമയ്യ സഹായിയുടെ മുഖത്തടിക്കുന്നതും പിടിച്ച് തള്ളുന്നതും. സഹായി സിദ്ധരാമയ്യയോട് സംസാരിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

അയാൾ ഫോൺ സിദ്ധരാമയ്യയുടെ ചെവിയിലേക്ക് വെക്കാൻ ശ്രമിച്ചു. അയാൾക്ക് വേണ്ടി ഏതോ ഓഫീസറിനോട് സംസാരിക്കാൻ വേണ്ടിയായിരുന്നു അത്. അത് സിദ്ധരാമയ്യയെ ദേഷ്യം പിടിപ്പിച്ചു. ഇതാണ് സംഭവിച്ചതെന്നാണ് സിദ്ധരാമയ്യയുടെ മറ്റൊരു സഹായി പറയുന്നത്. കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കാനെത്തിയതായുരുന്നു സിദ്ധരാമയ്യ.

ഇതാദ്യമായല്ല സിദ്ധരാമയ്യ പൊതുസ്ഥലത്തുവെച്ച് ക്ഷുഭിതനാകുന്നത്. നേരത്തെ സിദ്ധരാമയ്യ ഒരു കോൺഗ്രസ് പ്രവർത്തകയോട് അപമര്യാദയായി പെരുമാറുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. പ്രവർത്തകയുടെ ദുപ്പട്ട വലിക്കുന്നതും ദേഷ്യത്തിൽ സംസാരിക്കുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു. തുടർന്ന് വലിയ പ്രതിഷേധം സിദ്ധരാമയ്യക്ക് എതിരെ ഉയർന്നിരുന്നു. 2016 ൽ ബെല്ലാരിയിൽ ഉദ്യോഗസ്ഥനേയും സിദ്ധരാമയ്യ പൊതുസ്ഥലത്തുവെച്ച് മർദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP