Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; സിദ്ധരാമയ്യയുടെ പേരിൽ വ്യാജ കത്ത്; നേതാക്കളെ അവഹേളിച്ച് വ്യാജ വെബ്‌സൈറ്റ്; അന്വേഷണം

കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; സിദ്ധരാമയ്യയുടെ പേരിൽ വ്യാജ കത്ത്; നേതാക്കളെ അവഹേളിച്ച് വ്യാജ വെബ്‌സൈറ്റ്; അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ വെബ്‌സൈറ്റ് സൃഷ്ടിച്ചതായി പരാതി. കോൺഗ്രസ് നേതൃത്വത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരു സൈബർക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വ്യാജ വെബ്‌സൈറ്റിൽ കോൺഗ്രസ് നേതാക്കളെ അഴിമതിക്കാരും ക്രിമിനലുകളും വർഗീയവാദികളുമായി ചിത്രീകരിക്കുകയും ചെയ്തു. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പേരിൽ വ്യാജ കത്തും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ inckarnataka.in ഇപ്പോൾ ലഭ്യമല്ല. ഈ ലിങ്കിൽ ക്ലിക് ചെയ്താൽ 'ഈ അക്കൗണ്ട് സസ്‌പെൻഡ്' ചെയ്തു എന്ന അറിയിപ്പാണ് പ്രത്യക്ഷപ്പെടുക. അതേസമയം, ഇതിനു പകരം kpcc.in എന്ന ലിങ്കിലാണ് വ്യാജ വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാക്കളെക്കുറിച്ച് മോശം പരാമർശങ്ങളാണ് സൈറ്റിലുള്ളത്.

ഇതിനു പുറമെയാണ്, സിദ്ധരാമയ്യയുടെ പേരിൽ വ്യാജ കത്ത് വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ അഭിസംബോധന ചെയ്യുന്നതാണ് കന്നഡയിലുള്ള കത്ത്. സിദ്ധരാമയ്യയുടെ വ്യാജ ഒപ്പുമുണ്ട്. ഈ കത്ത് വ്യാജമാണെന്ന് വ്യക്തമാക്കി സിദ്ധരാമയ്യ ട്വിറ്ററിൽ കുറിപ്പിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP