Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർണാടകയിൽ കോളജുകൾ തുറക്കുന്നു; നവംബർ 17 മുതൽ ക്ലാസുകൾ ആരംഭിക്കും

കർണാടകയിൽ കോളജുകൾ തുറക്കുന്നു; നവംബർ 17 മുതൽ ക്ലാസുകൾ ആരംഭിക്കും

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: അടുത്ത മാസം മുതൽ കർണാടകയിൽ കോളേജുകൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനം. നവംബർ 17 മുതൽ സംസ്ഥാനത്തെ കോളജുകൾ തുറന്നുപ്രവർത്തിക്കും. എഞ്ചിനീയറിങ്, ഡിപ്ലോമ, ഡിഗ്രി കോളേജുകളാണ് തുറക്കുക. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഒക്ടോബർ മുതൽ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കാൻ യുജിസി നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. സാഹചര്യം വിലയിരുത്തിക്കൊണ്ട് നവംബറിൽ കോളേജുകൾ തുറക്കുന്നത് സംബന്ധിച്ച് അതത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും യുജിസി വ്യക്തമാക്കിയിരുന്നു.

കോളേജുകൾ തുറന്നാലും വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസ്സുകൾ തുടരും. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കോളേജുകളിൽ ഹാജരായി ക്ലാസ്സുകളിൽ പങ്കെടുക്കാനാവുകയുള്ളൂ. ഓരേ സമയം കോളേജിൽ അനുവദനീയമായ ബാച്ചുകളുടെ എണ്ണം വിദ്യാർത്ഥികളുടെ ആകെ എണ്ണത്തിന്റെ അനുപാതത്തിൽ തീരുമാനിക്കാം. കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാ കോളേജുകൾക്കും പ്രവർത്തന മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഇത് കർശനമായി പാലിക്കണമെന്നും ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായൺ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP