Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ബീഫ് നിരോധിക്കാനൊരുങ്ങി ബിജെപി സർക്കാർ; ഗോ സംരക്ഷണ സെല്ലിന്റെ നിവേദനം ലഭിച്ചിട്ടുണ്ടെന്നും വിഷയത്തിൽ ചർച്ച നടക്കുന്നുവെന്നും സാംസ്‌കാരിക മന്ത്രി; നിവേദനം പരിഗണിച്ച് വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കണമെന്ന് ഗോ സംരക്ഷണ സെൽ

അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ബീഫ് നിരോധിക്കാനൊരുങ്ങി ബിജെപി സർക്കാർ; ഗോ സംരക്ഷണ സെല്ലിന്റെ നിവേദനം ലഭിച്ചിട്ടുണ്ടെന്നും വിഷയത്തിൽ ചർച്ച നടക്കുന്നുവെന്നും സാംസ്‌കാരിക മന്ത്രി; നിവേദനം പരിഗണിച്ച് വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കണമെന്ന് ഗോ സംരക്ഷണ സെൽ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ബീഫ് വിൽക്കുന്നതിനും കൈവശം വയ്ക്കുന്നതിനും വിലക്ക് ഏർപ്പെടുത്താനൊരുങ്ങി ബിജെപി സർക്കാർ. അധികാരത്തിലേറിയ ഉടൻ തന്നെ സംസ്ഥാനത്ത് ടിപ്പു ജയന്തി ആഘോഷിക്കുന്നത് റദ്ദാക്കിയ ബിജെപി സർക്കാർ ഇപ്പോൾ ബീഫ് വിൽക്കുന്നതിനും കൈവശം വയ്ക്കുന്നതിനും വിലക്ക് ഏർപ്പെടുത്താനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.

ബീഫിന് നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടെന്നും വിഷയം സർക്കാർ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും കർണാടക ടൂറിസ-സാംസ്കാരിക വകുപ്പ് മന്ത്രി സി.ടി രവി പറഞ്ഞതായി ന്യൂസ് മിനുട്ട് റിപ്പോർട്ട് ചെയ്യുന്നു.

'' ബീഫ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ ഗോ സംരക്ഷണ സെല്ലിന്റെ നിവേദനം ലഭിച്ചിരുന്നു. വിഷയത്തിൽ ഇതുവരെ തീരുമാനം എടുത്തില്ല. ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്''- എന്നാണ് അദ്ദേഹം പറഞ്ഞത്.സംസ്ഥാനത്ത് കന്നുകാലി കശാപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള ഗോ സംരക്ഷണ സെൽ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് നിവേദനം സമർപ്പിച്ചത്.

ബീഫ് നിരോധിക്കാൻ 2010 ൽ ബിജെപി സർക്കാർ ശ്രമിച്ചിരുന്നുവെങ്കിലും ഗവർണർ ബിൽ നിരസിക്കുകയായിരുന്നുവെന്ന് നിവേദനത്തിൽ പറയുന്നുണ്ട്.'ഇപ്പോൾ ബിജെപി അധികാരത്തിൽ വന്ന സാഹചര്യത്തിൽ 2010 ലെ നിയമനിർമ്മാണം കൂടുതൽ ശക്തമാക്കണം,'' എന്നാണ് തങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ബിജെപി ഗോ സംരക്ഷണ സെൽ അധ്യക്ഷൻ സിദ്ധാർത്ഥ് ഗോയങ്ക ന്യൂസ് മിനുട്ടിനോട് പറഞ്ഞു.

സർക്കാർ തങ്ങളുടെ നിവേദനം പരിഗണിച്ച് വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.2010ൽ കന്നുകാലി കശാപ്പ്, കന്നുകാലി സംരക്ഷണ ബിൽ കർണാടക നിയമസഭയിൽ ഒരു നീണ്ട ചർച്ചയ്ക്ക് ശേഷം പാസാക്കിയിരുന്നു.

എന്നാൽ അന്നത്തെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നിയമനിർമ്മാണത്തെ ശക്തമായി എതിർത്തു. ഇത്തരമൊരു ബിൽ ക്രൂരവും ഭരണഘടനാവിരുദ്ധവുമാമെന്നും മതേതരത്വത്തിനെതിരാണെന്നും പറഞ്ഞ് ബില്ലിന്റെ പകർപ്പ് നിയമസഭയിൽ അദ്ദേഹം വലിച്ചുകീറുകയും ചെയ്തിരുന്നു.തുടർന്ന് അന്നത്തെ ഗവർണറായിരുന്ന എച്ച്.ആർ ഭരദ്വാജ് ബില്ലിന് അനുമതി നിഷേധിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP