Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസിനെ നിരോധിക്കണം; കർണാടക ബിജെപി അധ്യക്ഷൻ

കോൺഗ്രസിനെ നിരോധിക്കണം; കർണാടക ബിജെപി അധ്യക്ഷൻ

സ്വന്തം ലേഖകൻ

ബെംഗളൂരൂ: കോൺഗ്രസ് പാർട്ടി നിരോധിക്കണമെന്നാവശ്യപ്പെട്ട് കർണാടക ബിജെപി അധ്യക്ഷൻ രംഗത്ത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധിച്ചതിന് പിന്നാലെയാണ് ആവശ്യം. കോൺഗ്രസ് പോപ്പുലർ ഫ്രണ്ടിന് സഹായം നൽകിയെന്നാണ് ബിജെപി നേതാവ് നളിൻ കുമാർ കട്ടീലിന്റെ ആരോപണം.രാജ്യത്ത് കോൺഗ്രസിനെ നിരോധിക്കണം. പിഎഫ്ഐ, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), കർണാടക ഫോറം ഫോർ ഡിഗ്നിറ്റി (കെഎഫ്ഡി) തുടങ്ങിയ സംഘടനകൾക്ക് കോൺഗ്രസ് സഹായം നൽകി വരികയാണ്.

ഇത് ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാണ്.' നളിൻ കുമാർ കട്ടീൽ പറഞ്ഞു.സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യം നശിപ്പിക്കുമെന്ന് മഹാത്മാ ഗാന്ധിക്ക് ബോധ്യം ഉണ്ടായിരുന്നു. അതിനാലാണ് പാർട്ടി പിരിച്ചുവിടാൻ ഗാന്ധി ആവശ്യപ്പെട്ടതെന്നും ബിജെപി നേതാവ് പറഞ്ഞു.തീവ്രവാദ ഫണ്ടിംഗുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP