Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ പിൻവലിച്ച് കർണാടക; തീരുമാനം വിവിധ മേഖലകളിൽനിന്ന് പ്രതികരണം തേടിയതിന് ശേഷം

ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ പിൻവലിച്ച് കർണാടക; തീരുമാനം വിവിധ മേഖലകളിൽനിന്ന് പ്രതികരണം തേടിയതിന് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ പിൻവലിക്കാൻ തീരുമാനിച്ച് കർണാടകം. വിവിധ മേഖലകളിൽനിന്ന് പ്രതികരണം തേടിയതിന് ശേഷമാണ് സമ്പൂർണ്ണ ലോക്ക്ഡൗൺ പിൻവലിച്ചതെന്ന് കർണാടക സർക്കാർ ഇന്ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇതനുസരിച്ച് നാളെ കർണാടകയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ഉണ്ടായിരിക്കില്ല. മറ്റുള്ള ദിവസങ്ങളിൽ പ്രവർത്തിക്കുന്നത് പോലെയുള്ള സേവനങ്ങൾ ഞായറാഴ്ചയും രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ ഉണ്ടാകും.

കേരളത്തിലേതിന് സമാനമായിട്ടായിരുന്നു കർണാടകയിലും ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. ഈ മാസം 31-ഓടെ നാലാംഘട്ട ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് കർണാടക. ആരാധനാലയങ്ങളും ജൂൺ ഒന്നു മുതൽ തുറക്കാനാകുമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP