Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്കിസ്ഥാൻ കർഷകരെ കണ്ണീരിലാഴ്‌ത്തി വെട്ടുക്കിളികളുടെ കടന്നുകയറ്റം; ഗോതമ്പുപാടങ്ങൾ കൂട്ടത്തോടെ അക്രമിച്ച കിളികളെ നീക്കം ചെയ്യാന് മന്ത്രിയുടെ വിചിത്രവാദം; വെട്ടിക്കിളികളെ ബിരിയാണി വച്ച് തിന്നാൻ പറഞ്ഞ കൃഷിമന്ത്രിയെ പൊങ്കാലയിട്ട് പാക് യുവാക്കൾ

പാക്കിസ്ഥാൻ കർഷകരെ കണ്ണീരിലാഴ്‌ത്തി വെട്ടുക്കിളികളുടെ കടന്നുകയറ്റം; ഗോതമ്പുപാടങ്ങൾ കൂട്ടത്തോടെ അക്രമിച്ച കിളികളെ നീക്കം ചെയ്യാന് മന്ത്രിയുടെ വിചിത്രവാദം; വെട്ടിക്കിളികളെ ബിരിയാണി വച്ച് തിന്നാൻ പറഞ്ഞ കൃഷിമന്ത്രിയെ പൊങ്കാലയിട്ട് പാക് യുവാക്കൾ

മറുനാടൻ ഡെസ്‌ക്‌

കറാച്ചി: വിളകളെ ആക്രമിക്കുന്ന വെട്ടുകിളികളുടെ കൂട്ടത്തോടെയുള്ള കടന്നുവരവിൽ പ്രതിസന്ധിയിലായി പാക്കിസ്ഥാനിലെ കർഷകർ. വിളകളെ ആക്രമിക്കുന്ന ദശലക്ഷക്കണക്കിന് വെട്ടിക്കിളികളാണ് കറാച്ചി നഗരത്തിലേക്ക അനുദിനം കടന്നെത്തിക്കൊണ്ടിരിക്കുന്നത്. കർഷകരെ ബു്ദ്ധിമുട്ടിലാഴ്‌ത്തി ഗോതമ്പ് പാടങ്ങളടക്കം വെട്ടുകിളികൾ കയ്യേറുമ്പോഴും പരിഹസപരമാർശവുമായി പാക്കിസ്ഥാൻ മന്ത്രി.

കർഷകരുടെ പ്രതിസന്ധിയെ നേരിടാൻ കിളികളെ ബിരിയാണിയുണ്ടാക്കി കഴിക്കെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. നഗരവാസികൾക്കും ഇത് പാചകം ചെയ്ത് കഴിക്കാമെന്നായിരുന്നു പകിസ്ഥാൻ കൃഷി മന്ത്രി ഇസ്മയിൽ റാഹു നിർദേശിച്ചത്. മന്ത്രിയുടെ വിചിത്രവാദത്തിനെതിരെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് രംഗത്തെത്തിയത്. പാക്കിസ്ഥാനികൾ വെട്ടുകിളികളെക്കൊണ്ട് പൊറുതിമുട്ടുമ്പോൾ ഇതിനെ ബിരിയാണിയാക്കി കഴിക്കാനാണ് മന്ത്രിയുടെ ഉപദേശം.'നിങ്ങൾക്ക് വെട്ടുകിളികളെ ബാർബിക്യൂ ചെയ്യാം അല്ലെങ്കിൽ ബിരിയാണി ഉണ്ടാക്കാം'-മന്ത്രി പറഞ്ഞു. വെട്ടുകിളികൾ നഗരത്തിൽ താമസിക്കുന്നവർക്ക് എന്തെങ്കിലും ഭീഷണി ഉയർത്തുമോയെന്ന ചോദ്യത്തിന് 'നഗരവാസികൾക്കും ഇത് പാചകം ചെയ്ത് കഴിക്കാം. ഇത് അവർക്ക് ഒരു ഭീഷണിയുമുണ്ടാക്കുന്നില്ല' അദ്ദേഹം വ്യക്തമാക്കി.

മരുഭൂമികളാണ് വെട്ടുകിളികളുടെ സ്വാഭാവികമായ പ്രജനന അവാസകേന്ദ്രങ്ങൾ. എന്നാൽ വിളഞ്ഞുകിടക്കുന്ന ഗോതമ്പുപാടങ്ങളിൽ കൂട്ടത്തോടെ പറന്നിറങ്ങി നിമിഷനേരം കൊണ്ട് തിന്നുമുടിക്കാൻ ഇവയ്ക്ക് സാധിക്കും. അതിനാൽത്തന്നെ ചോരനീരാക്കി പണിയെടുത്ത കർഷകരെ സംബന്ധിച്ച് വലിയ ആശങ്കയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്.പ്രകോപിതരായ കറാച്ചിയിലെ ജനങ്ങൾ ഈ കീടങ്ങളുടെ നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടിരിക്കുന്നത്. വീഡിയോകൾ കാണുമ്പോൾ വെട്ടുകളികളിൽ നിന്നുള്ള ആക്രമണത്തിലാണ് കറാച്ചി എന്ന് പറയുന്നത് അതിശയോക്തിപരമല്ല

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മന്ത്രിക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. അതേസമയം, വേനൽക്കാല മൺസൂൺ പ്രജനന കേന്ദ്രങ്ങളിൽ നിന്ന് ബലൂചിസ്ഥാനിലേക്കുള്ള പലായനത്തിന്റെ ലക്ഷണമാണ് കൂടിയ തോതിലുള്ള വെട്ടുകിളികളുടെ സാന്നിധ്യമെന്നും, ഇപ്പോൾ അവ എത്തിയിരിക്കുന്നത് ഭക്ഷണം തേടിയല്ലെന്നും അതിനാൽത്തന്നെ പേടിക്കാനില്ലെന്നുമാണ് പാക്കിസ്ഥാൻ സർക്കാരിന്റെ ഭക്ഷ്യ സുരക്ഷവകുപ്പിന്റെ കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഒഫ് പ്ലാന്റ് പ്രൊട്ടക്ഷൻ പുറപ്പെടുവിച്ച റിപ്പോർട്ടിൽ പറയുന്നത്. ഇതിനുമുമ്പ് 1961ലായിരുന്നു ഇത്രയും കൂടുതൽ വെട്ടുകിളികൾ എത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP