Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2014ന് ശേഷം എട്ട് സർക്കാരുകൾ അട്ടിമറിക്കപ്പെട്ടു; നിശ്ശബ്ദമായിരിക്കുന്നത് അക്രമികളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യം: കപിൽ സിബൽ

2014ന് ശേഷം എട്ട് സർക്കാരുകൾ അട്ടിമറിക്കപ്പെട്ടു; നിശ്ശബ്ദമായിരിക്കുന്നത് അക്രമികളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യം: കപിൽ സിബൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട എട്ട് സംസ്ഥാന സർക്കാരുകളെ 2014നുശേഷം ആസൂത്രിതമായി അട്ടിമറിച്ചതായി മുൻ നിയമമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. ജനാധിപത്യം നിലനിൽക്കുന്ന മറ്റൊരു രാജ്യത്തും പണം ഒഴുക്കി ഇത്തരം അട്ടിമറി നടക്കാറില്ല. സ്ഥാനമാനങ്ങൾക്കായുള്ള കൂറുമാറ്റത്തിന് കടിഞ്ഞാണിടാനുള്ള ഭരണഘടനയുടെ 10-ാം ഷെഡ്യൂൾ ഇപ്പോൾ കൂറുമാറ്റക്കാർക്ക് പറുദീസയായി മാറി. അനീതിക്കെതിരെ അഭിഭാഷകരെ മുന്നിൽനിർത്തി പോരാടുകയെന്ന ലക്ഷ്യത്തോടെ 'ഇൻസാഫ്' എന്ന പുതിയ വേദി രൂപീകരിക്കുമെന്നും രാജ്യസഭാംഗംകൂടിയായ കപിൽ സിബൽ അറിയിച്ചു.

പൗരന്മാർക്ക് എതിരായ സർക്കാരാണ് രാജ്യം ഭരിക്കുന്നത്. ആർഎസ്എസ് ശാഖകളുടെ പ്രവർത്തനം രാജ്യത്തുടനീളം വലിയ അനീതികൾക്ക് കാരണമാകുന്നു. സിബിഐക്ക് കേന്ദ്ര അനുമതിയില്ലാതെ പ്രവർത്തിക്കാൻ കഴിയില്ല. എന്നാൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആ അനുമതി വാങ്ങാതെ രാജ്യത്തുടനീളം റെയ്ഡു നടത്തുകയാണെന്നും സിബൽ പറഞ്ഞു. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച കപിൽ സിബൽ എസ് പി പിന്തുണയോടെയാണ് രാജ്യസഭയിലെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP