Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഞങ്ങളുടെ പാർട്ടിയുടെ കാര്യത്തിൽ വിഷമമുണ്ട്; നമ്മുടെ കുതിരപ്പന്തിയിൽ നിന്ന് കുതിരകൾ ഒളിച്ചോടിയ ശേഷം മാത്രമേ നാം ഉണരുകയുള്ളൂ'; രാജസ്ഥാനിലെ പ്രശ്‌നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ട കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് കപിൽ സിബൽ

'ഞങ്ങളുടെ പാർട്ടിയുടെ കാര്യത്തിൽ വിഷമമുണ്ട്; നമ്മുടെ കുതിരപ്പന്തിയിൽ നിന്ന് കുതിരകൾ ഒളിച്ചോടിയ ശേഷം മാത്രമേ നാം ഉണരുകയുള്ളൂ'; രാജസ്ഥാനിലെ പ്രശ്‌നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ട കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് കപിൽ സിബൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജസ്ഥാനിലെ കോൺഗ്രസ് ഭരണം അട്ടിമറിക്കാനുള്ള ബിജെപി ശ്രമം ചെറുക്കുന്നത്തിൽ കോൺഗ്രസ് നേതൃത്വം പരാജയപ്പെട്ടെന്ന വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. സംസ്ഥാന രാഷ്ട്രീയത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ 12 എംഎ‍ൽഎമാരുമായി കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ സചിൻ പൈലറ്റ് ഡൽഹിയിലെത്തിയിരുന്നു. ബിജെപി പക്ഷത്തേക്ക് സച്ചിൻ പൈലറ്റ് ചായുന്നു എന്ന സൂചനകൾക്കിടെയാണ് സിബലിന്റെ വിമർശനം.

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അട്ടിമറി ആരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ഇത്. ഇതേത്തുടർന്നാണ് സംഘടനാ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പാർട്ടിക്ക് സംഭവിക്കുന്ന വീഴ്ചയിൽ അതൃപ്തി രേഖപ്പെടുത്തി സിബൽ ട്വീറ്റ് ചെയ്തത്. 'ഞങ്ങളുടെ പാർട്ടിയുടെ കാര്യത്തിൽ വിഷമമുണ്ട്. നമ്മുടെ കുതിരപ്പന്തിയിൽനിന്ന് കുതിരകൾ ഒളിച്ചോടിയ ശേഷം മാത്രമേ നാം ഉണരുകയുള്ളൂ'' എന്നായിരുന്നു കപിലിന്റെ ട്വീറ്റ്. രാജസ്ഥാനിലെ ഗെഹ്‌ലോട്ട് -പൈലറ്റ് കലഹത്തിൽ പാർട്ടി ഹൈക്കമാൻഡിന്റെ മൗനം സംബന്ധിച്ചാണ് ഈ പരാമർശം.

സംസ്ഥാനത്ത് സർക്കാർ രൂപവത്കരണം മുതൽ ഇരുവിഭാഗവും തമ്മിൽ അസ്വാരസ്യമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത് രൂക്ഷമായി. ഏറ്റവുമൊടുവിൽ, എംഎ‍ൽഎമാർക്ക് 15 കോടി നൽകി സർക്കാറിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് അശോക് ഗെഹ്‌ലോട്ട് ആരോപിച്ചിരുന്നു. ഇതിനിടെയാണ് 12 എംഎ‍ൽഎമാരുമായി സചിൻ പൈലറ്റ് ഡൽഹിയിലെത്തിയത്. കോൺഗ്രസ് ഹൈക്കമാൻഡുമായി സചിൻ പൈലറ്റ് ചർച്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, ബിജെപി ക്യാമ്പിലേക്ക് പോകാനുള്ള മുന്നൊരുക്കമാണ് സചിൻ വിഭാഗം നടത്തുന്നതെന്ന അഭ്യൂഹവും ഉയരുന്നുണ്ട്.

സമാനരീതിയിൽ മധ്യപ്രദേശിൽ മുൻ മുഖ്യമന്ത്രി കമൽ നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള ഏറ്റുമുട്ടൽ കോൺഗ്രസിന് ഭരണം നഷ്ടമാവുന്നതിലാണ് കലാശിച്ചത്. സിന്ധ്യയും കൂട്ടാളികളും കൂട്ടത്തോടെ ബി.ജ.പി.യിൽ ചേക്കേറിയതോടെ കമൽനാഥ് പുറത്താവുകയായിരുന്നു. ഈ സാഹചര്യം രാജസ്ഥാനിൽ ആവർത്തിക്കാതിരിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം. ഇതിനിടെയാണ് ജാഗ്രതക്കുറവ് ചൂണ്ടിക്കാട്ടി കപിൽ സിബൽ രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP