Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കപിൽ ദേവിന് ഹൃദയാഘാതം; ന്യൂഡൽഹിയിലെ ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

കപിൽ ദേവിന് ഹൃദയാഘാതം; ന്യൂഡൽഹിയിലെ ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം കപിൽ ദേവിന് ഹൃദയാഘാതം. ന്യൂഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കപിൽ ദേവിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. കോവിഡിന് മുമ്പ് സാമൂഹിക രംഗത്തെ സജീവമായിരുന്നു താരം. ഗോൾഫ് കളിയും മറ്റും ഉണ്ടായിരുന്നു. കപിൽ ദേവിന് ഹൃദ്രോഗം ഉള്ളതായി നേരത്തെ റിപ്പോർട്ടുകൾ ഒന്നും വന്നിട്ടില്ല.

1983 ൽ കപിൽ നായകനായ ഇന്ത്യൻ ടീമാണ് ആദ്യമായി ഇന്ത്യക്ക് വേണ്ടി ക്രിക്കറ്റ് ലോകകപ്പ് നേടിയത്. ഗൗതം ഗംഭീർ, അനിൽ കുംബ്ല , സുരേഷ് റെയ്‌ന എന്നിവർ അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP