Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രശസ്ത കന്നഡ നടൻ സുശീൽ ഗൗഡ ആത്മഹത്യ ചെയ്തു; മൃതദേഹം കണ്ടെത്തിയത് മാണ്ഡ്യയിലെ ഇന്ദുവലു ഗ്രാമത്തിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നും: ആത്മഹത്യ ചെയ്തത് 'സാലഗ' എന്ന ചിത്രത്തിന്റെ റിലീസ് കാത്തിരിക്കവേ

പ്രശസ്ത കന്നഡ നടൻ സുശീൽ ഗൗഡ ആത്മഹത്യ ചെയ്തു; മൃതദേഹം കണ്ടെത്തിയത് മാണ്ഡ്യയിലെ ഇന്ദുവലു ഗ്രാമത്തിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നും: ആത്മഹത്യ ചെയ്തത് 'സാലഗ' എന്ന ചിത്രത്തിന്റെ റിലീസ് കാത്തിരിക്കവേ

സ്വന്തം ലേഖകൻ

മൈസുരു: പ്രശസ്ത കന്നഡ നടനും ഫിറ്റ്‌നെസ് ട്രെയ്‌നറുമായ സുശീൽ ഗൗഡ (30) ആത്മഹത്യ ചെയ്തു. മാണ്ഡ്യയിലെ ഇന്ദുവലു ഗ്രാമത്തിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നാണ താരത്തിന്റെ് മൃതദേഹം കണ്ടെത്തിയത്. മൃതശരീരം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ജനപ്രിയ ടെലിവിഷൻ സീരിയലായ 'അന്തഃപുര'യിലുൾപ്പെടെ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ച നടനാണ് സുശീൽ ഗൗഡ. ബെംഗളൂരുവിലെ ജിംനേഷ്യത്തിൽ പരിശീലകനായും പ്രവർത്തിച്ചിരുന്നു. സംവിധായകൻ ദുനിയ വിജയ്യുടെ ആദ്യചിത്രം സലഗയിലും നടൻ അഭിനയിച്ചിരുന്നു. ചിത്രം റിലീസ് കാത്തിരിക്കുകയാണ്. സംവിധായകൻ സുശീലിന്റെ ആക്‌സമിക നിര്യാണത്തിൽ അനുശോചനമറിയിച്ചിട്ടുണ്ട്.

ലോക്ഡൗണിനെത്തുടർന്ന് കഴിഞ്ഞ മൂന്നുമാസമായി സ്വദേശമായ മാണ്ഡ്യയിലെ വി.വി. നഗര ഗ്രാമത്തിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്ച ഇന്ദുവലു ഗ്രാമത്തിലെ സുഹൃത്തിന്റെ വീട്ടിൽ പോയതാണ്. അവിടെ തൂങ്ങിമരിച്ചനിലയിൽ ബുധനാഴ്ച കണ്ടെത്തി. സംഭവത്തിൽ മാണ്ഡ്യ റൂറൽ പൊലീസ് കേസെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP