Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം; കണ്ണൻ ഗോപിനാഥൻ വീണ്ടും കസ്റ്റഡിയിൽ; പൊലീസ് കസ്റ്റഡി അലഹബാദിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനിരിക്കവെ

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലഹാബാദിൽ നടത്തുന്ന പ്രതിഷേധപരിപാടിയിൽ പങ്കെടുക്കാനെത്തിയ കണ്ണൻ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ അലഹാബാദ് എയർപോർട്ടിലെത്തിയപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്.

ജനുവരി 18ന് ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു അലഹാബാദിൽ നടക്കാനിരുന്ന പരിപാടി. പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു കണ്ണൻ ഗോപിനാഥൻ. ഓൾ ഇന്ത്യ പീപ്പിൾസ് ഫോറമാണ് പരിപാടി പരിപാടി സംഘടിപ്പിച്ചത്.കണ്ണൻ ഗോപിനാഥൻ നേരത്തേയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തർപ്രദേശിൽ നടത്തിയ യാത്രക്കിടെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

നേരത്തെ ജമ്മുകശ്മീർ വിഷയത്തിൽ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താൻ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കണ്ണൻ ഗോപിനാഥൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു രാജിക്കത്ത് നൽകിയത്.കേന്ദ്ര ഭരണപ്രദേശം ഉൾപ്പെടുന്ന കേഡർ (എജിഎംയു) 2012 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥനും ദാദർ ആൻഡ് നാഗർ ഹവേലി അഡ്‌മിനിസ്‌ട്രേഷന് കീഴിലെ നഗര വികസന വകുപ്പ് ഉൾപ്പെടെ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് കണ്ണൻ ഗോപിനാഥൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP