Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലഡാക്കിലെ യാഥാർത്ഥ്യം എല്ലാവർക്കും അറിയാം; പക്ഷേ വോട്ടറെ പ്രീതിപ്പെടുത്താൻ സംസാരം നല്ലതാണ്; മോദിയുടെ വരവിൽ ടി.വിയിൽ മുറവിളികൂട്ടുന്നു; അതിർത്തി നല്ല നിലയിലാണെന്ന് അവതാരകർ കാണിക്കുന്നു; കേന്ദ്രസർക്കാറിനെ വിമർശിച്ചു കനയ്യ കുമാർ

ലഡാക്കിലെ യാഥാർത്ഥ്യം എല്ലാവർക്കും അറിയാം; പക്ഷേ വോട്ടറെ പ്രീതിപ്പെടുത്താൻ സംസാരം നല്ലതാണ്; മോദിയുടെ വരവിൽ ടി.വിയിൽ മുറവിളികൂട്ടുന്നു; അതിർത്തി നല്ല നിലയിലാണെന്ന് അവതാരകർ കാണിക്കുന്നു; കേന്ദ്രസർക്കാറിനെ വിമർശിച്ചു കനയ്യ കുമാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലഡാക്ക് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി സിപിഐ നേതാവ് കനയ്യ കുമാർ. യഥാർത്ഥത്തിൽ അതിർത്തിയിൽ എന്താണ് നടക്കുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും എന്നാൽ സംസാരം കൊണ്ട് വോട്ടർമാരെ പ്രീതിപ്പെടുത്തുന്ന രീതിയാണ് കാണുന്നതെന്നും കനയ്യ വിമർശിച്ചു. 'ലഡാക്കിലെ യാഥാർത്ഥ്യം എല്ലാവർക്കും അറിയാം, പക്ഷേ വോട്ടറെ പ്രീതിപ്പെടുത്താൻ സംസാരം നല്ലതാണ്' അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മോദിക്കെതിരെയും കനയ്യ കുമാർ പരോക്ഷമായി വിമർശനം നടത്തിയിട്ടുണ്ട്. പ്രശ്നം നിസാരവത്ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വരവിൽ ടി.വിയിൽ മുറവിളികൂട്ടുന്നു.അതിർത്തി നല്ല നിലയിലാണെന്ന് അവതാരകർ കാണിക്കുന്നു,'' കനയ്യ പറഞ്ഞു. അതേസമയം, ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിൽ നടക്കുന്ന സംഘർഷത്തിൽ ഇതുവരെ പരിഹാരം കണ്ടെത്തിയിട്ടില്ല. വിഷയത്തിൽ ഇരുരാജ്യങ്ങളും പരസ്പരം പഴിചാരുകയാണ്.

അതിർത്തി സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. എന്നാൽ ഇന്ത്യൻ പ്രദേശത്തേക്ക് പുറത്തുനിന്ന് ആരും അതിക്രമിച്ച് കയറിയിട്ടില്ലെന്നും ഇന്ത്യയുടെ ഒരിഞ്ച് ഭൂമിപോലും നഷ്ടമായിട്ടില്ലാ എന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന. ഇത് ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു.

വെള്ളിയാഴ്ച, മുന്നറിയിപ്പൊന്നും നൽകാതെ നരേന്ദ്ര മോദി ലഡാക്ക് സന്ദർശനം നടത്തുകയും സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു.
രാജ്യം സൈന്യത്തിന്റെ കൈകളിൽ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശത്രുക്കളുടെ കുടില തന്ത്രങ്ങളൊന്നും വിജയിക്കില്ലെന്നു പറഞ്ഞ പ്രധാനമന്ത്രി, ലഡാക്ക് ഇന്ത്യൻ ജനതയുടെ സ്വഭിമാനത്തിന്റെ പ്രതീകമാണെന്നും വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP