Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202328Tuesday

'തേജസ്' എന്ന സിനിമയുടെ ചിത്രീകരണത്തിന് കങ്കണ റണൗത്ത് ആൻഡമാനിൽ; ജയിലിൽ സവർക്കറുടെ സെല്ലിലെത്തിയ ചിത്രങ്ങളും അനുഭവവും പങ്കുവച്ച് താരം

'തേജസ്' എന്ന സിനിമയുടെ ചിത്രീകരണത്തിന് കങ്കണ റണൗത്ത് ആൻഡമാനിൽ; ജയിലിൽ സവർക്കറുടെ സെല്ലിലെത്തിയ ചിത്രങ്ങളും അനുഭവവും പങ്കുവച്ച് താരം

ന്യൂസ് ഡെസ്‌ക്‌

പോർട്ട് ബ്ലെയർ: ആൻഡമാനിലെ പോർട്ട് ബ്ലെയറിലുള്ള സെല്ലുലാർ ജയിൽ സന്ദർശിച്ച് ബോളിവുഡ് താരം കങ്കണ റണൗത്ത് . ശർവേഷ് മെവാന സംവിധാനം ചെയ്യുന്ന 'തേജസ്'
എന്ന സിനിമയുടെ ചിത്രീകരണത്തിനായി ആൻഡമാനിൽ എത്തിയതായിരുന്നു കങ്കണ.

സെല്ലുലാർ ജയിലിൽ വി ഡി സവർക്കറെ പാർപ്പിച്ചിരുന്ന സെല്ലിലെത്തിയ കങ്കണ അവിടെനിന്നുള്ള ചിത്രങ്ങളും അനുഭവവും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. അവിടം എന്നെ ഉലച്ചുകളഞ്ഞു. ക്രൂരമായ ഓരോ നടപടിയെയും നിശ്ചയദാർഢ്യത്തോടെയാണ് അദ്ദേഹം നേരിട്ടത്. കടലിന് നടുക്കുള്ള ഒരു ദ്വീപിൽ നിന്ന് രക്ഷപെടൽ അസാധ്യമായിരുന്നെങ്കിലും കനത്ത ചുവരുകളുള്ള ഒരു ജയിലിലെ ഒരു കുടുസ്സു മുറിക്കുള്ളിൽ ചങ്ങലകളാൽ ബന്ധനസ്ഥനാക്കിയാണ് അവർ അദ്ദേഹത്തെ പാർപ്പിച്ചത്, അല്ലാത്തപക്ഷം അദ്ദേഹം പറന്നുപോകും എന്നതുപോലെ. ഭീരുക്കൾ! കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

 

      View this post on Instagram

A post shared by Kangana Thalaivii (@kanganaranaut)

'ധാക്കഡി'നു ശേഷം കങ്കണ അഭിനയിക്കുന്ന ചിത്രമാണ് തേജസ്. ഒരു വ്യോമസേനാ പൈലറ്റിന്റെ വേഷത്തിലാണ് കങ്കണ ചിത്രത്തിൽ എത്തുന്നത്. മണികർണിക റിട്ടേൺസ്, ദി ലെജൻഡ് ഓഫ് ദിദ്ദ, എമർജൻസി എന്നിവയാണ് കങ്കണയ്ക്ക് പൂർത്തിയാക്കാനുള്ള മറ്റു പ്രോജക്റ്റുകൾ. ഇത്തവണത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കങ്കണയ്ക്കായിരുന്നു. മണികർണിക: ദ് ക്വീൻ ഓഫ് ഝാൻസി, പങ്ക എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP