Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിഹാറിലെ മഹാസഖ്യത്തിൽ നിന്നും സിപിഐയെ തഴഞ്ഞത് തിരിച്ചടിയായത് കനയ്യ കുമാറിന്; ബെഗുസരായിൽ സീറ്റ് ലഭിക്കുമെന്ന സിപിഐ പ്രതീക്ഷ പൊളിഞ്ഞതോടെ തകർന്നത് ജെഎൻയു വിദ്യാർത്ഥി നേതാവിന്റെ സ്വപ്‌നങ്ങൾ; ലാലു പ്രസാദിന്റെ മകനെ കനയ്യ കടത്തി വെട്ടുമോ എന്ന ഭയമാണ് സീറ്റ് നിഷേധത്തിന് പിന്നിലെന്നും ആരോപണം

ബിഹാറിലെ മഹാസഖ്യത്തിൽ നിന്നും സിപിഐയെ തഴഞ്ഞത് തിരിച്ചടിയായത് കനയ്യ കുമാറിന്; ബെഗുസരായിൽ സീറ്റ് ലഭിക്കുമെന്ന സിപിഐ പ്രതീക്ഷ പൊളിഞ്ഞതോടെ തകർന്നത് ജെഎൻയു വിദ്യാർത്ഥി നേതാവിന്റെ സ്വപ്‌നങ്ങൾ; ലാലു പ്രസാദിന്റെ മകനെ കനയ്യ കടത്തി വെട്ടുമോ എന്ന ഭയമാണ് സീറ്റ് നിഷേധത്തിന് പിന്നിലെന്നും ആരോപണം

മറുനാടൻ ഡെസ്‌ക്‌

പാറ്റ്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി തകർക്കുക എന്ന ലക്ഷ്യത്തോടെ മഹാസഖ്യം രൂപീകരിച്ച് മൂന്നോട്ട് പോകാനുള്ള പദ്ധതിക്ക് ബിഹാറിൽ ഇളക്കം സംഭവിക്കുകയും സിപിഐയെ മാറ്റി നിർത്തുകയും ചെയ്തതോടെ മുൻ ജെഎൻയു വിദ്യാർത്ഥി കനയ്യ കുമാറിന്റെ സ്വപ്‌നങ്ങൾക്ക് കൂടിയാണ് തകർച്ച സംഭവിച്ചത്. സഖ്യത്തിന്റെ കാര്യം അനിശ്ചിതത്വത്തിലായതോടെ ഇനി വേറെ മണ്ഡലത്തിൽ സീറ്റ് ലഭിക്കാനുള്ള സാധ്യതയും ജെഎൻയുവിനെ കോരിത്തരിപ്പിച്ച യുവ നേതാവിന്റെ മുൻപിൽ അടയുകയാണ്. കനയ്യയുടെ മണ്ഡലമായ ബെഗുസരായിൽ സിപിഐക്ക് സീറ്റ് ലഭിക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ രാഷ്ട്രീയ ജനതാദൾ ഇടഞ്ഞതോടെ ആ നീക്കം തകരുകയായിരുന്നു.

അഞ്ച് സീറ്റാണ് സിപിഐ ചോദിച്ചത്.വലിയ വോട്ട് ബാങ്കുള്ള മണ്ഡലത്തിൽ സീറ്റ് വിട്ടുനൽകാൻ സാധിക്കില്ല എന്നാണ് ആർജെഡിയുടെ നിലപാട്. സീറ്റ് ആർജെഡി നിഷേധിച്ചതോടെ സിപിഐ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. എന്നാൽ സഖ്യ സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് താത്പര്യമെന്നാണ് കനയ്യ കുമാറിന്റെ നിലപാട്.ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് അഴിമതി കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ ആയതിനാൽ മകൻ തേജസ്വി യാദവാണ് പാർട്ടിയെ നയിക്കുന്നത്. മികച്ച വാഗ്മിയായ കനയ്യ കുമാറിന്റെ വ്യക്തിപ്രഭാവത്തിൽ തേജസ്വി നിഷ്പ്രഭമാകുമോയെന്ന പേടിയും സീറ്റ് നിഷേധത്തിനു പിന്നിലുണ്ട്.

ലെനിൻ ഗ്രാഡ് എന്നറിയപ്പെടുന്ന ബെഗുസരായി, സിപിഐയുടെ ശക്തി കേന്ദ്രമാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇവിടെ സിപിഐ ഒരുതവണ വിജയിക്കുകയും പലതവണ രണ്ടാംസ്ഥാനത്ത് എത്തുകയും ചെയ്തിട്ടുണ്ട്. 2014ൽ ബിജെപിയാണ് മണ്ഡലത്തിൽ വിജയിച്ചത്. 2009ൽ രണ്ടാം സ്ഥാനത്ത് വന്ന സിപിഐ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആർജെഡി രണ്ടാം സ്ഥാനത്തായി. സിപിഐയുടെ ശക്തികേന്ദ്രം എന്നതുപോലെ മുസ്ലിം വിഭാഗത്തിനു സ്വാധീനമുള്ള മണ്ഡലം കൂടിയാണ് ബെഗുസരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP