Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പെരിയാറിന്റെ പ്രതിമ തകർക്കാൻ ആഹ്വാനം; നടനും സംഘട്ടന സംവിധായകനുമായ കനൽ കണ്ണൻ അറസ്റ്റിൽ

പെരിയാറിന്റെ പ്രതിമ തകർക്കാൻ ആഹ്വാനം; നടനും സംഘട്ടന സംവിധായകനുമായ കനൽ കണ്ണൻ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ് സിനിമാ നടനും സംഘട്ടന സംവിധായകനുമായ കനൽ കണ്ണൻ അറസ്റ്റിൽ. ചൈന്നൈ പൊലീസിന്റെ സൈബർ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിട്ടുള്ളത്. സാമൂഹ്യ പരിഷ്‌കർത്താവായ പെരിയാറിന്റെ പ്രതിമ തകർക്കാൻ കനൽ കണ്ണൻ ആഹ്വാനം ചെയ്തതിനെ തുടർന്ന് തന്തൈ പെരിയാർ ദ്രാവിഡർ കഴകത്തിന്റെ പരാതിയിലാണ് നടപടി.

ശ്രീരംഗനാഥ ക്ഷേത്രത്തിന് പുറത്തുള്ള പെരിയാർ പ്രതിമ തകർക്കണമെന്ന് ഹിന്ദു മുന്നണിയുടെ കലാ സാംസ്‌കാരിക വിഭാഗം അധ്യക്ഷൻ കൂടിയായ കനൽ കണ്ണൻ അടുത്തിടെ നടത്തിയ പ്രസംഗത്തിൽ പറഞ്ഞിരുന്നു. 'ശ്രീ രംഗനാഥർ ക്ഷേത്രത്തിൽ പ്രതിദിനം ഒരു ലക്ഷത്തോളം ഹിന്ദുക്കൾ ആരാധന നടത്തുന്നു. എന്നാൽ ക്ഷേത്രത്തിന് എതിർവശത്ത് ദൈവമില്ലെന്ന് പറഞ്ഞ ഒരാളുടെ പ്രതിമയുണ്ട്. ആ പ്രതിമ തകർക്കപ്പെടുന്ന ദിവസം നമ്മൾ ഹിന്ദുക്കൾ ഉയിർത്തെഴുന്നേൽക്കും' എന്നായിരുന്നു കനൽ കണ്ണൻ പറഞ്ഞത്.

അറസ്റ്റിന്റെ സൂചന ലഭിച്ചതിന് തൊട്ടുപിന്നാലെ മുൻകൂർ ജാമ്യത്തിനുള്ള നീക്കം കനൽ കണ്ണൻ നടത്തിയിരുന്നു. ഇത് വ്യാഴാഴ്ച ജില്ലാ കോടതി മുൻകൂർ തള്ളിയതിനെ തുടർന്ന് ഞായറാഴ്ച രാത്രി പുതുച്ചേരിയിൽ വെച്ച് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യുക്തിവാദി നേതാവും ദ്രാവിഡർ കഴകം (ഡികെ) പെരിയാർ സ്ഥാപകനുമായ പെരിയാർ എന്നറിയപ്പെടുന്ന ഇ വി രാമസാമി നായ്ക്കറുടെ വെങ്കല പ്രതിമ 2006 ലാണ് സ്ഥാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP