Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താൻ ശുചിയാക്കൽ തുടങ്ങിയിട്ട് 30 വർഷമായെന്ന് കമൽഹാസൻ; പ്രധാനമന്ത്രിയുടെ ക്ഷണത്തിന് നന്ദി; വൃത്തിയാക്കൽ പ്രചരണ പരിപാടിയല്ലെന്നും പൊതു പ്രവർത്തനമാണെന്നും ഉലകനായകന്റെ ഓർമ്മപ്പെടുത്തൽ

താൻ ശുചിയാക്കൽ തുടങ്ങിയിട്ട് 30 വർഷമായെന്ന് കമൽഹാസൻ; പ്രധാനമന്ത്രിയുടെ ക്ഷണത്തിന് നന്ദി; വൃത്തിയാക്കൽ പ്രചരണ പരിപാടിയല്ലെന്നും പൊതു പ്രവർത്തനമാണെന്നും ഉലകനായകന്റെ ഓർമ്മപ്പെടുത്തൽ

ചെന്നൈ: എവിടേയും ഒരു പിടി മുന്നിലാണ് കമൽഹാസന്റെ സ്ഥാനം. സ്വന്തം നിലപാടുകൾ മുഖത്ത് നോക്കി പറയുന്ന കലാകാരൻ. സിനിമളിലൂടേയും ഇതു തന്നെയാണ് തമിഴകത്തെ ഉലകനായൻ ചെയ്യുന്നത്. സമൂഹത്തിലെ തിന്മകളെ അതിഭാവുകത്വമില്ലാതെ അവതരിപ്പിച്ച് ഇന്ത്യൻ സിനിമയിലെ മഹാനടൻ കൈയടി വാങ്ങി. ഇന്നും അത് തുടരുന്നു.

അഴിമതിയ്‌ക്കെതിരെ സമൂഹമനസാക്ഷിയെ ഉയർത്തിയ ഇന്ത്യൻ എന്ന സിനിമയിൽ വില്ലനായും നായകനായും അഭിനയിച്ച് കയ്യടി വാങ്ങുക മാത്രമല്ല കമൽഹാസൻ ചെയ്തത്. മറിച്ച് അഴിമതിയെന്ന വിപത്തിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തു. കച്ചവട താൽപ്പര്യത്തിനപ്പുറമുള്ള ഹേ റാം പോലുള്ള സിനിമകളും എടുത്തു. ഇതെല്ലാം മനസ്സിലാക്കിയാണ് ക്ലീൻ ഇന്ത്യാ ചലഞ്ചിന് കമലാഹാസനെ പ്രധാനമന്ത്രി മോദി വെല്ലുവിളിച്ചത്

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, കോൺഗ്രസ് നേതാവ് ശശി തരൂർ, വ്യവസായ പ്രമുഖൻ അനിൽ അംബാനി എന്നിവരെല്ലാം പ്രധാനമന്ത്രിക്ക് പൂർണ്ണ പിന്തുണയുമായി രംഗത്ത് എത്തി. നാളെ മുതൽ ശുചീകരണം തുടങ്ങുമെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. കമൽഹാസൻ അവിടേയും വ്യത്യസ്തനാണ്. മോദി പറയുന്നത് താൻ പണ്ടേ ചെയ്യുന്നതെന്നാണ് ഉലകനായകന്റെ അഭിപ്രായം. മോദിയുടെ ക്ലീൻ ഇന്ത്യാ പദ്ധതിയെ കമൽഹാസൻ തള്ളിപ്പറുന്നില്ല. പക്ഷേ വെല്ലുവിളി വേണ്ടായുരുന്നു. കാരണം താനിത് നേരത്തെ തുടങ്ങിയതാണ്.

മഹാത്മാഗാന്ധി ഏറെക്കാലം ചെലവഴിച്ച വാൽമീക സദന് സമീപത്തെ റോഡ് വൃത്തിയാക്കിക്കൊണ്ടാണ് ശുചിത്വമുള്ള ഇന്ത്യയെന്ന സ്വപ്‌നത്തിന് പ്രധാനമന്ത്രി തുടക്കമിട്ടത്. പൊതുസ്ഥലം വൃത്തിയാക്കുന്ന ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ സച്ചിൻ തെണ്ടുൽക്കറും ശശി തരൂരും കമൽഹാസനും ഉൾപ്പെടെയുള്ള ഒമ്പതുപേരെ പ്രധാനമന്ത്രി വെല്ലുവിളിക്കുകയും ചെയ്തു. ഇതിനോടാണ് കമൽഹാസൻ പ്രതികരിക്കുന്നത്. ഫെയ്‌സ് ബുക്കിൽ ഫോട്ടോ ഇടുമോ എന്ന് കമൽഹാസൻ വ്യക്തമാക്കുന്നില്ല. അതിനെല്ലാം അപ്പുറത്തേക്ക് കാര്യങ്ങളെത്തണമെന്നാണ് ആഗ്രഹം.

വെറു ചവറു മാറ്റലല്ല ശുചീകരണമെന്ന ആശയമാണ് കമൽഹാസൻ മുന്നോട്ട് വയ്ക്കുന്നത്. 30 വർഷമായി ഇതു തന്നെയാണ് ചെയ്യുന്നത്. അതൊണ്ട് താൻ ചെയ്യുന്ന കാര്യങ്ങൾക്കല്ലേ പ്രധാനമന്ത്രി തന്നെ വെല്ലുവിളിച്ചതെന്നാണ് കമൽഹാസന്റെ ചോദ്യം. യൂട്യൂബിൽ പബ്ലിഷ് ചെയ്ത വീഡിയോയിലും ഫേസ്‌ബുക്കിൽ തമിഴിലെഴുതിയ കുറിപ്പിലുമാണ് കമലിന്റെ പ്രതികരണം. ഐക്യരാഷ്ട്ര സഭയിൽ ഹിന്ദിയിൽ പ്രസംഗിച്ച് രാജ്യ സ്‌നേഹം ഉയർത്തിക്കാട്ടി മോദിക്ക് തമിഴിൽ സന്ദേശമെഴുതി തമിഴ് വികാരത്തിനൊപ്പമാണ് താനെന്ന് വ്യക്തമാക്കുക കൂടിയാണ് കമൽഹാസൻ ചെയ്തിരിക്കുന്നത്.

30 വർഷത്തിൽ ഏറെയായി താൻ ചെയ്യുന്ന കാര്യങ്ങൾക്ക് വേണ്ടിയാണ് തന്നെ വെല്ലുവിളിക്കുന്നത്. തന്റെ ഫാൻ ക്ലബ്ബുകൾകളുടെ സഹകരണത്തോടെയാണ് ഇത് ചെയ ത്വരുന്നത്. ഫാൻസ് ക്ലബ്ബുകളെ സാമൂഹ്യ സേവന സംഘങ്ങളാക്കി മാറ്റിയാണ് ഇത്. പിന്നെ വുത്തിയാക്കൽ എന്നത് പ്രചാരണ പരിപാടിയല്ല അത് ഒരു പൊതുപ്രവർത്തനമാണെന്നും വിശദീകരിക്കുന്നു. പ്രധാനമന്ത്രി ഒമ്പതുപേരെ ക്ഷണിച്ചപ്പോൾ അതിലെയാരാളായി ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ട്. ഞാൻ പക്ഷേ ഒമ്പത് ദശലക്ഷം ജനങ്ങളെ വെല്ലുവിളിക്കാനാണ് ആഗ്രഹിക്കുന്നത്. അവർ മറ്റൊരു ഒമ്പതുലക്ഷത്തെ വെല്ലുവിളിക്കട്ടെ കമലഹാസൻ വിശദീകരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP