Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജെഎൻയുവിലെ ആക്രമണം അനീതിയാണ്, ഈ സ്വേച്ഛാധിപത്യം മാറണം; വിദ്യാർത്ഥികളോട് ഇങ്ങനെ പെരുമാറിയാൽ അവർ തീർച്ചയായും പരിഭ്രാന്തരാകും; ജെഎൻയു സമരക്കാരെ പിന്തുണച്ച് കമൽഹാസൻ

ജെഎൻയുവിലെ ആക്രമണം അനീതിയാണ്, ഈ സ്വേച്ഛാധിപത്യം മാറണം; വിദ്യാർത്ഥികളോട് ഇങ്ങനെ പെരുമാറിയാൽ അവർ തീർച്ചയായും പരിഭ്രാന്തരാകും; ജെഎൻയു സമരക്കാരെ പിന്തുണച്ച് കമൽഹാസൻ

സ്വന്തം ലേഖകൻ

ചെന്നൈ: ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നേർക്കുണ്ടായ ആക്രമണത്തെ അപലപിച്ചു നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. നിലവിലെ സ്ഥിതിഗതികൾ വളരെ ആശങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതു (ജെഎൻയുവിലെ അക്രമം) വളരെ ആശങ്കാജനകമാണ്. വിദ്യാർത്ഥികളോട് ഇങ്ങനെ പെരുമാറിയാൽ അവർ തീർച്ചയായും പരിഭ്രാന്തരാകും. ഇത് അനീതിയാണ്. ഈ അവസ്ഥ മാറണം, സ്വേച്ഛാധിപത്യം മാറണം- ചെന്നൈയിൽ മാധ്യമങ്ങളോടു സംസാരിക്കവെ കമൽ പറഞ്ഞു.

നേരത്തെ, ജാമിയ മിലിയ, അലിഗഡ് സർവകലാശാലകളിലെ വിദ്യാർത്ഥികൾക്കു പിന്തുണയുമായും കമൽ രംഗത്തെത്തിയിരുന്നു. മദ്രാസ് സർവ്വകലാശാലയിൽ നടന്ന വിദ്യാർത്ഥി സമരത്തിനും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP