Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്ത്യയിലെ ജനങ്ങളുടെ ദാരിദ്രത്തെ മുതലെടുത്താൽ നിങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന്റെ കാലം ജനങ്ങൾ തീരുമാനിക്കും; ബിജെപിക്കെതിരെ കമൽഹാസൻ  

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ബിജെപിക്കെതിരെ വിമർശനവുമായി നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസൻ.ബീഹാർ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ബീഹാറിലെ എല്ലാ ആളുകൾക്കും കോവിഡ് വാക്സിൽ സൗജന്യമായി നൽകുമെന്ന ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനത്തിനെതിരെയാണ് കമൽ ഹാസൻ രംഗത്തെത്തിയിരിക്കുന്നത്.

സമാനമായ വാഗ്ദാനം നടത്തിയ എ.ഐ.എ.ഡി.എം.കെയ്ക്കെതിരേയും കമൽ ഹാസൻ വിമർശനം ഉന്നയിച്ചു. കണ്ടുപിടിച്ചിട്ടുപോലുമില്ലാത്ത വാക്സിന്റെ പേരിലാണ് ബിജെപി ദുഷിച്ച വാഗ്ദാനം നൽകിയിരിക്കുന്നതെന്ന അദ്ദേഹം പറഞ്ഞു.ആളുകളുടെ ദാരിദ്ര്യം വെച്ച് കളിക്കുന്നത് നിങ്ങൾക്ക് പതിവാണ്. അവരുടെ ജീവിതം വെച്ച് കളിക്കാൻ നിങ്ങൾ മുതിർന്നെങ്കിൽ, നിങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന്റെ കാലം ജനങ്ങൾ തീരുമാനിക്കും, കമൽ ഹാസൻ പറഞ്ഞു.കോവിഡ് വാക്സിനെ രാഷ്ട്രീയായുധമാക്കിക്കൊണ്ടായിരുന്നു ബീഹാറിൽ ബിജെപി പുറത്തിറക്കിയ പ്രകടന പത്രിക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP