Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് പ്രതിരോധത്തിൽ കേരള മോഡൽ; ആരോഗ്യമന്ത്രി ശൈലജ ടീച്ചറുമായി സംവേദിച്ച് ഉലകനായകൻ; ടീച്ചർ ബി.ബി.സിക്ക് നൽകിയ പോലെ ഇംഗ്ലീഷിൻ സംസാരിച്ച് കൊള്ളാൻ താരത്തിന്റെ അഭ്യർത്ഥന

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെക്കുറിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയുമായി സംവദിച്ച് ഉലകനായകൻ കമൽഹാസൻ.വീഡിയോ കോളിലൂടെ നടത്തിയ സംഭാഷണം കമൽ ഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യതിന്റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

എല്ലാവരും കാണുന്നതാണോ ഏത് ഭാഷയിൽ സംസാരിക്കണമെന്ന മന്ത്രിയുടെ ചോദ്യത്തിന് മാഡം ഇംഗ്ലീഷിൽ സംസാരിച്ചാൽ മതിയെന്നും ബിബിസിക്ക് നൽകിയ അഭിമുഖം താൻ കണ്ടിരുന്നുവെന്നുമായിരുന്നു കമലിന്റെ മറുപടി.കൊവിഡ് പശ്ചാത്തലത്തിൽ കേരളം സ്വീകരിച്ച കരുതൽ നടപടികളെക്കുറിച്ചും നിലവിലെ പ്രവർത്തനങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു.

'മാനവ വികസന സൂചികയിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ് കേരളം. സാമ്പത്തിക പ്രതിസന്ധി യാഥാർഥ്യമായിരിക്കുമ്പോൾത്തന്നെ മികച്ച പൊതു ആരോഗ്യ സംവിധാനമുണ്ട് കേരളത്തിൽ. കൊവിഡിന്റെ കാര്യത്തിൽ മുൻകൂട്ടി നടത്തിയ തയ്യാറെടുപ്പുകളും സർക്കാർ സംവിധാനങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനവുമാണ് സഹായകരമായത്' എന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP