Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കളിയിക്കാവിള വെടിവെപ്പ് കേസ്: പ്രതി അബ്ദുൾ ഷമീമിനെ തീവ്രവാദി ആക്കിയത് വിൽസൺ ഉൾപ്പെട്ട പൊലീസുകാര്; ആർഎസ്എസ് ഓഫീസ് ആക്രമിച്ചെന്ന കള്ളക്കേസിൽ കുടുക്കി; ഫേസ്‌ബുക്ക് പോസ്റ്റിട്ട കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കളിയിക്കാവിള വെടിവെപ്പ് കേസ്: പ്രതി അബ്ദുൾ ഷമീമിനെ തീവ്രവാദി ആക്കിയത് വിൽസൺ ഉൾപ്പെട്ട പൊലീസുകാര്; ആർഎസ്എസ് ഓഫീസ് ആക്രമിച്ചെന്ന കള്ളക്കേസിൽ കുടുക്കി; ഫേസ്‌ബുക്ക് പോസ്റ്റിട്ട കോൺഗ്രസ് നേതാവ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കളിയിക്കാവിളെ വെടിവയ്പുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്ക് പോസ്റ്റിട്ട തമിഴ്‌നാട് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. തമിഴ്‌നാട് കോൺഗ്രസ് മൈനോറിറ്റി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന കൺവീനർ നവാസ് ഷാഹുൽ ആണ് അറസ്റ്റിലായത്. കളിയിക്കാവിള വെടിവയ്പിൽ സബ് ഇൻസ്പെക്ടർ വിൽസൺ കൊല്ലപ്പെട്ട കേസിൽ തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്നതിന് ഇടെ, മുഖ്യപ്രതി അബ്ദുൾ സമീമിനെ തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചത് പൊലീസ് ആണ് എന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ നവാസ് ഷാഹുൽ പറഞ്ഞത്.

നന്നായി പഠിക്കുമായിരുന്ന ഷമീമിനെ വിൽസൺ ഉൾപ്പെട്ട പൊലീസുകാർ കേസിൽ കുടുക്കി ഗുരുതരമായി മർദ്ദിക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നതായി പോസ്റ്റിൽ പറയുന്നു. ഷമീമിനെ തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചത് പൊലീസ് ആണെന്നും പഠനത്തിൽ മിടുക്കനായിരുന്ന ഷമീമിനെ തീവ്രവാദിയാക്കിയത് വിൽസൺ അടക്കമുള്ള പൊലീസുകാരാണന്നുമാന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞിട്ടുള്ളത്.

ആർഎസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം നടത്താൻ പദ്ധതിയിട്ടു എന്ന പേരിൽ ഷമീമിനെയും കൂട്ടുകാരെയും വിൽസൺ പ്രതി ചേർത്തിരുന്നു. ഈ യുവാക്കളെ കസ്റ്റഡിയിൽ എടുക്കുകയും പീഡിപ്പിക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്തു. ജയിലിൽ നിന്നുമാണ് ഷമീം തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞതെന്നും നവാസ് പറയുന്നു. വിൽസണെ കൊലപ്പെടുത്തിയ കേസിൽ ഇരുവരും തമ്മിലുള്ള ശത്രുതയെ കുറിച്ച് കൂടി അന്വേഷിക്കണമെന്നും പറയുന്നു. നേരത്തേ പ്രതികളായ ഷമീമും തൗഫീഖും അറസ്റ്റിലായ സമയത്ത് നവാസ് തുടർച്ചയായി പോസ്റ്റ് ഇട്ടിരുന്നു.

തിരുവനന്തപുരത്ത് ഇപ്പോൾ താമസിക്കുന്ന തമിഴ്‌നാട്ടിലെ തേങ്ങാപ്പട്ടണം സ്വദേശിയായ നവാസിനെ ഞായറാഴ്ച പുലർച്ചെ 5.30 യ്ക്കാണ് തമിഴ്‌നാട് പൊലീസ് നവാസിനെ അറസ്റ്റ് ചെയ്തത്. മാതാപിതാക്കളെ കാണാൻ നാട്ടിൽ എത്തിയതാണെന്ന് ഇയാളെന്ന് പൊലീസ് പറയുന്നു. തെറ്റായ വിവരം പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് അറസ്റ്റ്. ഐപിസി 505 വകുപ്പ് (രണ്ട് വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തൽ), ഐടി നിയമത്തിന്റെ 67ാം വകുപ്പ് (അനാശാസ്യകരമായ കാര്യങ്ങൾ ഇലക്ട്രോണിക്ക് രൂപത്തിൽ പ്രസിദ്ധീകരിക്കലും പ്രചരിപ്പിക്കലും) എന്നിവ ചുമത്തിയാണ് നവാസ് ഷാഹുലിനെ പുതുക്കടൈ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തെറ്റായ വിവരം പ്രചരിപ്പിച്ചതിന്റെ പേരിലാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത് എന്ന് കന്യാകുമാരി എസ് പി, എൻ ശ്രീനാഥ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ജനുവരി 8 നാണ് വിൽസണെ കളിയിക്കാവിള ചെക്ക്പോസ്റ്റിൽ വെച്ച് വെടിവെച്ച ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. ജനുവരി 14 ന് അബ്ദുൾ ഷമീമും തൗഫീഖും ഉഡുപ്പിയിൽ നിന്നും അറസ്റ്റിലാകുകയും ചെയ്തിരുന്നു. കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യപ്രതികളുടെ കസ്റ്റഡി അപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. നാഗർകോവിൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. കസ്റ്റഡി അപേക്ഷയിൽ കോടതി ഇന്നലെ വാദം കേട്ടിരുന്നു. പ്രതികളുടെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

പൊലീസ് കസ്റ്റഡിയിൽ വിട്ടാൽ പ്രതികൾ കൊല്ലപ്പെട്ടേക്കുമെന്ന് പ്രതിഭാഗവും വാദിച്ചു. ഇതോടെയാണ് കസ്റ്റഡി അപേക്ഷയിലെ വിധി പറയുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയത്. കസ്റ്റഡിയിൽ ലഭിച്ചാൽ പ്രതികളെ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തതിന് ശേഷമാകും തെളിവെടുപ്പ് നടത്തുക. കുറ്റം സമ്മതിച്ചെങ്കിലും ഗൂഢാലോചനയെ കുറിച്ചോ, സഹായം നൽകിയവരെ കുറിച്ചോ ഇവർ വിവരം നൽകിയിട്ടില്ല. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും സൂചനകൾ ലഭിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP