Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൈരളി ന്യൂസ് സംഘത്തിന് ഔദ്യോ​ഗിക വസതിയിലേക്ക് പ്രവേശനം നിഷേധിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ; കൈരളി ന്യൂസ് ഒഴികെ മറ്റ് മാധ്യമങ്ങൾക്ക് പ്രതികരണം നൽകിയെന്നും റിപ്പോർട്ട്

കൈരളി ന്യൂസ് സംഘത്തിന് ഔദ്യോ​ഗിക വസതിയിലേക്ക് പ്രവേശനം നിഷേധിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ; കൈരളി ന്യൂസ് ഒഴികെ മറ്റ് മാധ്യമങ്ങൾക്ക് പ്രതികരണം നൽകിയെന്നും റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഔദ്യോ​ഗിക വസതിയിൽ കൈരളി ന്യൂസ് സംഘത്തിന് പ്രവേശനം നിഷേധിച്ചു. കൈരളി ന്യൂസ് തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സ്വർണക്കടത്ത് കേസിലെ പുതിയ സംഭവവികസങ്ങൾക്ക് പിന്നാലെയാണ് സംഭവം. കേന്ദ്രമന്ത്രിയുടെ പ്രതികരണമെടുക്കാനെത്തിയപ്പോഴാണ് വാർത്താ സംഘത്തെ ഗേറ്റിന് മുന്നിൽ സെക്യൂരിറ്റി തടഞ്ഞത്. കൈരളി ന്യൂസ് ഒഴികെ മറ്റ് മാധ്യമങ്ങളെ അകത്തേക്ക് പ്രവേശിപ്പിച്ച് പ്രതികരണം നൽകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഏഷ്യാനെറ്റ് ന്യൂസിനെയും ഔദ്യോഗിക വസതിയിൽ പ്രവേശിപ്പിക്കാതെ ഗേറ്റിന് മുന്നിൽ തടയാനുള്ള നിർദ്ദേശമാണ് സെക്യൂരിറ്റിക്ക് നൽകിയിരുന്നതെന്നും കൈരളി ന്യൂസ് ഓൺലെൻ റിപ്പോർട്ട് ചെയ്യുന്നു. തിരക്കുള്ളതിനാൽ പ്രതികരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ മന്ത്രി പിന്നാലെ വന്ന മറ്റ് മാധ്യമങ്ങൾക്ക് പ്രതികരണം നൽകുകയായിരുന്നു.

അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടു. സ്വർണ്ണക്കടത്തു കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് മുരളീധരൻ മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം ഉയർത്തുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രി പദം രാജിവച്ച് സിപിഎമ്മിലെ മറ്റാരെയെങ്കിലും മുഖ്യമന്ത്രിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശിവശങ്കറിനു പിന്നിലെ ബുദ്ധികേന്ദ്രങ്ങൾ സിപിഎമ്മും സർക്കാരുമായി ബന്ധമുള്ളവരാണ്. അന്വേഷണ ഏജൻസികൾ ശരിയായ ദിശയിലാണ് പോകുന്നതെന്ന് ഇതോടെ വ്യക്തമായി. ഇതുവരെ സ്വർണക്കടത്തിൽ നേരിട്ടു പങ്കുള്ളവരെയാണ് പിടികൂടിയത്. ഇനി അതിനു സഹായിച്ചവരിലേക്കെത്തുകയാണെന്നും മുരളീധരൻ പറഞ്ഞു.

നേരത്തെ അബുദാബിയിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ പി.ആർ ഏജന്റും മഹിളാ മോർച്ചാ സെക്രട്ടറിയുമായ സ്മിത മേനോനെ പങ്കെടുപ്പിച്ച സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയതായുള്ള വാർത്തയിൽ പ്രതികരണമാരാഞ്ഞ കൈരളിയിലെ മാധ്യമപ്രവർത്തകനെ വി. മുരളീധരൻ പരിഹസിച്ചിരുന്നു. നിങ്ങൾ കൈരളിയിൽ നിന്നല്ലേയെന്നും ഇതിനേക്കാൾ വലിയ തമാശ വേറെ ഉണ്ടോ എന്നുമായിരുന്നു മുരളീധരൻ മറുപടി നൽകിയത്. വിഷയത്തിൽ പ്രധാനമന്ത്രി വിശദീകരണം തേടിയിരുന്നോ എന്ന ചോദ്യത്തിന് അതിന്റെ ഉത്തരമൊക്കെ നിങ്ങൾക്ക് കിട്ടിയില്ലേ എന്നായിരുന്നു മന്ത്രി ആവർത്തിച്ചത്.

വിശദീകരണം ചോദിച്ചതിനെ കുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ‘ സുഹൃത്തേ നിങ്ങൾ ഏത് ചാനലിൽ നിന്നാണ് എന്നായിരുന്നു മന്ത്രി തിരിച്ചു ചോദിച്ചത്. കൈരളിയിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ ‘ഓ കൈരളിയണോ വളരെ സന്തോഷം ഇതിനേക്കാൾ വലിയ തമാശ വേറെ വേണ്ടല്ലോ. കൈരളിയല്ലേ കേരളത്തിലെ മുഴുവൻ, ഇന്ത്യയിലെ മുഴുവൻ വാർത്ത ശേഖരിച്ചു കൊടുക്കുന്ന ആൾക്കാർ. അപ്പോൾ നിങ്ങൾക്ക് എന്നോട് വാർത്ത ചോദിക്കേണ്ട കാര്യമുണ്ടോ, എന്നായിരുന്നു വി. മുരളീധരന്റെ പരിഹാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP