Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുരുഷ സന്ന്യാസിമാർക്ക് നഗ്നരാകാമെങ്കിൽ രാധേ മായ്ക്ക് എന്തുകൊണ്ട് അൽപ്പ വസ്ത്ര ധാരിയായിക്കൂടാ? ലിംഗ സമത്വം ദൈവങ്ങൾക്കും വേണം: വിവാദ ആൾദൈവത്തിനു പിന്തുണയുമായി ഗായകൻ സോനു നിഗം

പുരുഷ സന്ന്യാസിമാർക്ക് നഗ്നരാകാമെങ്കിൽ രാധേ മായ്ക്ക് എന്തുകൊണ്ട് അൽപ്പ വസ്ത്ര ധാരിയായിക്കൂടാ? ലിംഗ സമത്വം ദൈവങ്ങൾക്കും വേണം: വിവാദ ആൾദൈവത്തിനു പിന്തുണയുമായി ഗായകൻ സോനു നിഗം

മുംബൈ: അൽപ്പ വസ്ത്രധാരിയായി സിനിമാപ്പാട്ടുകൾക്കൊത്തു ചുവടുവയ്ക്കുകയും ഗാർഹിക പീഡനക്കേസിൽ പ്രതിയാകുകയും ചെയ്ത ആൾ ദൈവം രാധേ മായ്ക്കു പിന്തുണയുമായി ഗായകൻ സോനു നിഗം രംഗത്ത്. ഈ രാജ്യത്ത് സ്ത്രീകളെ അവരുടെ വസ്ത്രത്തിന്റെ പേരിൽ കേസിൽപ്പെടുത്തുകയാണെന്നും സോനു നിഗം പരാതിപ്പെട്ടു.

രാധേമായേക്കാൾ അൽപവസ്ത്ര ധാരിണിയായാണ് കാളിമായെ ചിത്രീകരിച്ചിരിക്കുന്നത് എന്നും ട്വിറ്ററിലൂടെ സോനു പറഞ്ഞു. പുരുഷ സന്ന്യാസിമാർക്ക് നഗ്‌നരായി നടക്കാം. നൃത്തം ചെയ്യാം, എന്നാൽ ഒരു ബലാത്സംഗ കേസുണ്ടെങ്കിലേ അവർ ജയിലിലാകൂ എന്നും ഇതാണോ ലിംഗ സമത്വം എന്നും സോനു നിഗം ചോദിച്ചു.

പുരുഷനും സ്ത്രീയ്ക്കും വെവ്വേറെ നിയമങ്ങൾ വയ്ക്കുന്നത് ശരിയല്ല. ആരെയെങ്കിലും കേസിൽപ്പെടുത്തണമെങ്കിൽ അവരേപ്പൊലുള്ളവരെ ആൾദൈവം ആക്കുന്ന അനുയായികളെ വേണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാധേമായ്ക്ക് എതിരെയുള്ള സ്ത്രീധനപീഡനക്കേസിനെപ്പറ്റി സോനു നിഗം മിണ്ടിയിട്ടില്ല. 

മുംബൈ അഭിഭാഷകയായ ഫൽഗൂനി ബ്രഹ്മാഭട്ടാണ് രാധേ മായ്‌ക്കെതിരെ കേസ് കൊടുത്തത്. ആത്മീയ പരിപാടിക്കിടെ 'അശ്ലീല നൃത്തം' ചെയ്‌തെന്ന് ആരോപിച്ചായിരുന്നു കേസ്. രാധേമാ അവരുടെ നിരവധി അനുയായികളെ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്‌തെന്നും അവർ രാധേമായുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നും അഭിഭാഷക ആരോപിച്ചിരുന്നു. ദുർഗയുടെ അവതാരമാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന സുഖ്‌വിന്ദർ കൗർ എന്ന രാധേ മായുടെ കുട്ടിയുടുപ്പിട്ട ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് ശ്രദ്ധേയയായത്. ഇതിനിടെയാണ് ഗാർഹിക പീഡനക്കേസിലും ഇവർ പ്രതിയായത്.

സോനു നിഗത്തിനു മുമ്പേ ചലച്ചിത്ര സംവിധായകനായ സുഭാഷ് ഗയ്, ഭോജ്പൂരി നടനും ലോക്‌സഭാ എംപിയുമായ മനോജ് തിവാരി, ഗുരു പ്രഹ്ലാദ് കക്കർ, റിയാലിറ്റി ടിവി താരം രാഖി സാവന്ത് തുടങ്ങിയ സെലിബ്രിറ്റികളും രാധേ മായ്ക്കു പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP