Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുഖ്യമന്ത്രി കേരള പൊലീസിനെ വന്ധ്യംകരിച്ച് റെഡ് വോളണ്ടിയർ സേനയാക്കി തരംതാഴ്‌ത്തി; ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി ഭരിക്കുമ്പോൾ തെളിവുകളുണ്ടായാലും പ്രതിയെ പിടിക്കാൻ പൊലീസിനാകില്ല എന്നും കെ സുധാകരൻ എംപി

മുഖ്യമന്ത്രി  കേരള പൊലീസിനെ വന്ധ്യംകരിച്ച് റെഡ് വോളണ്ടിയർ സേനയാക്കി തരംതാഴ്‌ത്തി; ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി ഭരിക്കുമ്പോൾ തെളിവുകളുണ്ടായാലും പ്രതിയെ പിടിക്കാൻ പൊലീസിനാകില്ല എന്നും കെ സുധാകരൻ എംപി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ കേരള പൊലീസിനെ വന്ധ്യംകരിച്ച് റെഡ് വോളണ്ടിയർ സേനയാക്കി തരംതാഴ്‌ത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി ഭരിക്കുമ്പോൾ തെളിവുകളുണ്ടായാലും പ്രതിയെ പിടിക്കാൻ പൊലീസിനാകില്ല. സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസ്താവനയ്‌ക്കെതിരേയുള്ള കേസ് തീർപ്പാക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ശ്രമം ഇതിനു തെളിവാണ്.

സജി ചെറിയാന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും ലഭ്യമാണ്. ധാർമിക മൂല്യങ്ങൾക്കു നേരെ സിപിഎമ്മും സർക്കാരും കൊഞ്ഞനം കുത്തുന്നു. മത്സ്യത്തൊഴിലാളികളെ തല്ലിയൊതുക്കാൻ കേന്ദ്രസേനയെ വിളിച്ചവർ രാഷ്ട്രീയ കൊലയാളികൾക്ക് ശിക്ഷായിളവ് പ്രഖ്യാപിച്ചത് സിപിഎമ്മിന്റെ ഭരണം ക്രിമിനലുകൾക്കുവേണ്ടിയാണെന്ന് തെളിയിക്കുകയാണ്. കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകികളെ മോചിപ്പിക്കാനുള്ള ഗൂഢനീക്കമാണിത്.

പിൻവാതിൽ നിയമനത്തിന് മുൻഗണനാ പട്ടിക ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷൻ മേയറുടെ ലെറ്റർപാഡിൽ എഴുതിയ കത്തിന്റെ ഉറവിടം കണ്ടെത്താനും അന്വേഷണസംഘത്തിന് ശുഷ്‌കാന്തിയില്ല. ഭരണഘടനയെ അവഹേളിച്ച സജി ചെറിയാനെ കേസിൽനിന്ന് ഒഴിവാക്കി മന്ത്രിപദത്തിലേക്ക് തിരിച്ചെത്തിക്കുന്നതും മേയർ അധികാരത്തിൽ തുടരുന്നതും കേരളീയ സമൂഹം എതിർക്കുമെന്നും കോൺഗ്രസ് ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സുധാകരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP