Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷാജിക്ക് കള്ളപ്പണ ഇടപാടുമായി ബന്ധം; കള്ളത്തരം പുറത്തായപ്പോൾ ഇഞ്ചി കൃഷിയിലൂടെ പണം സമ്പാദിച്ചെന്ന് വാദം; രാഷ്ട്രീയ അധാർമികതയുടെ ആൾരൂപമാണ് കെഎം ഷാജി; ആഞ്ഞടിച്ച് ഡിവൈഎഫ്ഐ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ നാളിതുവരെയുള്ള ചരിത്രത്തിൽ ഒരു രാഷ്ട്രീയ നേതാവിനും അവകാശപ്പെടാനാകാത്ത കള്ളപ്പണ ഇടപാടിന്റെയും അനധികൃതസ്വത്ത് സമ്പാദനത്തിന്റെയും ഉദാഹരണമായി ഷാജി മാറിയെന്ന് ഡിവൈഎഫ്ഐ. അദ്ദേഹത്തിന്റെ വിവിധ സന്ദർഭങ്ങളിലുള്ള സ്വത്തുവകകൾ പരിശോധിച്ചാൽ ഇത് മനസിലാകുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎം റഹീം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

2016ൽ 46 ലക്ഷം രൂപമാത്രം ആസ്തിയുള്ള ഷാജി കോഴിക്കോട് നിർമ്മിച്ചത് നാലുകോടി രൂപയുടെ വീടാണ്. ഈ വീട് നിർമ്മിച്ചതിന്റെ സാമ്പത്തിക സ്രോതസ് ഷാജി വ്യക്തമാക്കണം. അല്ലെങ്കിൽ ലീഗ് നേതൃത്വം തയ്യാറാകണമെന്ന് റഹീം പറഞ്ഞു.
ഷാജിക്ക് കള്ളപ്പണ ഇടപാടുമായി ബന്ധമുണ്ട്. അതിന്റെ നിരവധി വാർത്തകൾ നേരത്തെ തന്നെ വന്നതാണ്.

കള്ളത്തരം പുറത്തായപ്പോൾ ഇഞ്ചി കൃഷിയിലൂടെ പണം സമ്പാദിച്ചെന്നാണ് പറയുന്നത്. സ്വന്തമായി കർണാടകത്തിൽ ഭൂമിയില്ലാതെ എങ്ങനെയാണ് കൃഷി ചെയ്യാനാവുക. പാട്ടത്തിനെടുത്താണ് കൃഷി ചെയ്തതെങ്കിൽ അതിന് തഹസിൽദാരുടെ അനുമതി വേണം. ഇതൊന്നുമില്ലാതെ കള്ളിവെളിച്ചത്താകുമെന്ന് വന്നപ്പോൾ ഇഞ്ചി കൃഷിയിലൂടെയാണ് പണം സമ്പാദിച്ചതെന്ന് കള്ളം പറയുകയാണ് ഷാജിയെന്ന് റഹീം പറഞ്ഞു.

രാഷ്ട്രീയ അധാർമികതയുടെ ആൾരൂപമാണ് കെഎം ഷാജി. പൊതു പ്രവർത്തനം സ്വത്തുസമ്പാദനത്തിന് വേണ്ടി മാത്രം കാണുന്ന രാഷ്്ട്രീയ മാഫിയ തലവനാണ് അയാൾ. ഇതാണോ പൊതുപ്രവർത്തനമെന്ന് മുസ്ലിം ലീഗീന്റെ ആദരണീയനായ പാണക്കാട് തങ്ങൾ പറയണം. കെഎം ഷാജി ഇഞ്ചികർഷകനല്ല, അധോലോക കർഷകനാണ്. രാഷ്ട്രീയ ധാർമികത തൊട്ടുതീണ്ടാത്ത ആളെന്ന നിലയിൽ അരഎംഎൽഎ സ്ഥാനം രാജിവെക്കണം. രാജി ആവശ്യപ്പെട്ട് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് റഹീം പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP