Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാർകോഴ കേസിൽ കെ എം മാണിക്കെതിരെ തെളിവുണ്ടെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; രക്ഷിക്കാൻ തുടക്കം മുതൽ ശ്രമം നടന്നു; കേസ് നേരാംവണ്ണം അന്വേഷിച്ചിരുന്നെങ്കിൽ കുറ്റക്കാരനാകുമായിരുന്നുവെന്നും അഡ്വ.കെ പി സതീശൻ

ബാർകോഴ കേസിൽ കെ എം മാണിക്കെതിരെ തെളിവുണ്ടെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; രക്ഷിക്കാൻ തുടക്കം മുതൽ ശ്രമം നടന്നു; കേസ് നേരാംവണ്ണം അന്വേഷിച്ചിരുന്നെങ്കിൽ കുറ്റക്കാരനാകുമായിരുന്നുവെന്നും അഡ്വ.കെ പി സതീശൻ

കൊച്ചി: ബാർ കോഴക്കേസിൽ മുൻ മന്ത്രി കെ.എം മാണിക്കെതിരെ തെളിവില്ലെന്ന വിജിലൻസ് റിപ്പോർട്ടിനെതിരെ കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. മാണിക്കെതിരെ തെളിവുണ്ടെന്നും അന്വേഷണം തുടരണമെന്നുമാണ് താൻ നൽകിയ നിയമോപദേശമെന്നും അഡ്വ. കെ പി സതീശൻ പറഞ്ഞു. കേസിന്റെ തുടക്കം മുതൽ മാണിയെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

കേസിൽ മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള ക്ലീൻചിറ്റ് വിജിലൻസ് നൽകിയതിന് പിന്നാലെയാണ് സംഭവത്തിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ വന്നു കണ്ടിരുന്നു. മറ്റൊരു തരത്തിൽ കേസ് അന്വേഷിക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞതാണ്. കേസ് നേരാംവണ്ണം അന്വേഷിച്ചിരുന്നെങ്കിൽ മാണി കുറ്റക്കാരനാകുമായിരുന്നുവെന്നും കെ പി സതീഷ് പറഞ്ഞു.

ബാറുടമകളുടെ ശബ്ദരേഖ അടങ്ങിയ സിഡിയിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് അഹമ്മദാബാദിലെ ലാബിൽ നിന്ന് റിപ്പോർട്ട് വന്നത് തിരിച്ചടിയാകുമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആശങ്ക. എന്നാൽ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഡിറ്റു ചെയ്യാത്ത ശബ്ദരേഖയുടെ കോപ്പിയുണ്ടെന്ന് താൻ പറഞ്ഞിരുന്നു. എഡിറ്റു ചെയ്തതാണ് നേരത്തേ പരിശോധനക്ക് അയച്ചത്. എഡിറ്റ് ചെയ്യാത്തത് വീണ്ടും പരിശോധനക്ക് അയക്കണമെന്ന് താൻ നിയമോപദേശം നൽകിയിരുന്നു. അത് അദ്ദേഹത്തിന് ബോധ്യപ്പെടുകയും ചെയ്തു- അദ്ദേഹം പറഞ്ഞു.

എന്നാൽ പിന്നീടെന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നാണ് അഡ്വ.കെ പി സതീശൻ പറഞ്ഞത്. കോഴവാങ്ങിയതിൽ തെളിവില്ലെന്നാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇക്കാര്യം തന്നെ അറിയിച്ചില്ല. മാധ്യമങ്ങളിൽ നിന്നും അറിഞ്ഞയുടൻ അന്വേഷണ ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടെങ്കിലും ലീവിലാണെന്നാണ് അറിഞ്ഞത്- അഡ്വ. സതീശൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP