Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർണാടകയിലേത് നാണംകെട്ട രാഷ്ട്രീയ അട്ടിമറിയെന്ന് കെ സി വേണുഗോപാൽ; ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി

കർണാടകയിലേത് നാണംകെട്ട രാഷ്ട്രീയ അട്ടിമറിയെന്ന് കെ സി വേണുഗോപാൽ; ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി

ബംഗളുരു: കർണാടകത്തിലേത് നാണംകെട്ട രാഷ്ട്രീയ അട്ടിമറിയാണെന്ന് ആരോപിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അസാന്മാർഗിക മാർഗ്ഗത്തിലൂടെയാണ് ബിജെപി സർക്കാറിനെ അട്ടിമറിച്ചതെന്ന് വേണുഗോപാൽ പ്രതികരിച്ചു. കർണാടകത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് കെ സി വേണുഗോപാൽ.

കേന്ദ്രസർക്കാർ, ഗവർണർ, മഹാരാഷ്ട്രാ സർക്കാർ, ബിജെപി കേന്ദ്ര നേതൃത്വം എന്നിവർ സംയുക്തമായി നടത്തിയ ഹീനശ്രമങ്ങളാണ് സർക്കാർ നിലംപതിക്കാൻ കാരണമായതെന്നും വേണുഗോപാൽ ആരോപിച്ചു. ഭരണപക്ഷത്തെ പതിനാറ് എം എൽ എമാരുടെ രാജിയെ തുടർന്നാണ് കുമാരസ്വാമി സർക്കാർ ന്യൂനപക്ഷമായത്. തുടർന്ന് സർക്കാർ വിശ്വാസവോട്ട് നേരിടുകയും പരാജയപ്പെടുകയുമായിരുന്നു. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തെ 99 എം എൽ എമാരാണ് അനുകൂലിച്ചത്. 105 എം എൽ എമാർ എതിർത്തു.

പതിന്നാലുമാസമാണ് കോൺഗ്രസ്-ജെ ഡി എസ് സർക്കാർ അധികാരത്തിലുണ്ടായിരുന്നത്. രാജിവെച്ച എം എൽ എമാരെ അനുനയിപ്പിക്കാൻ പലവഴികളും കോൺഗ്രസും ജെ ഡി എസും ശ്രമിച്ചിരുന്നു. എന്നാൽ നിലപാടിൽനിന്ന് പിന്നോട്ടു പോകാൻ തയ്യാറായില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP