Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാലനീതി ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയതിൽ സംതൃപ്തി; പക്ഷേ, മകൾക്കു നീതി കിട്ടിയില്ലെന്നതിൽ സങ്കടമെന്നും ജ്യോതി സിങ്ങിന്റെ മാതാവ്

ബാലനീതി ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയതിൽ സംതൃപ്തി; പക്ഷേ, മകൾക്കു നീതി കിട്ടിയില്ലെന്നതിൽ സങ്കടമെന്നും ജ്യോതി സിങ്ങിന്റെ മാതാവ്

ന്യൂഡൽഹി: ബാലനീതി ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയതിൽ സംതൃപ്തിയുണ്ടെന്ന് ഡൽഹി കൂട്ടബലാത്സംഗക്കേസിലെ ഇര ജ്യോതി സിങ്ങിന്റെ മാതാവ്. പക്ഷേ, മകൾക്കു നീതി ലഭിച്ചില്ലല്ലോ എന്ന കാര്യത്തിൽ ദുഃഖമുണ്ടെന്നും ശാന്താദേവി പറഞ്ഞു.

ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന 16 വയസിന് മുകളിലുള്ളവരെ മുതിർന്നവരായി പരിഗണിക്കാൻ വ്യവസ്ഥ ചെയ്യുന്ന ബാലനീതി ഭേദഗതി ബിൽ രാജ്യസഭ ഇന്നാണു പാസാക്കിയത്. ജ്യോതി സിങ്ങിന്റെ മാതാപിതാക്കൾ സന്ദർശക ഗ്യാലറിയിലിരിക്കവെയാണ് ബിൽ രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കിയത്.

ബിൽ പാസാക്കിയത് മകൾക്കുള്ള ആദരാഞ്ജലിയാണെന്ന് പിതാവ് ബദരീനാഥ് സിങ് പ്രതികരിച്ചു. എല്ലാവരും പിന്തുണച്ചതിൽ സന്തോഷമുണ്ടെന്ന് ബിൽ മുന്നോട്ടുവച്ച വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി പറഞ്ഞു. എല്ലാവർക്കും മന്ത്രി നന്ദിയറിയിക്കുകയും ചെയ്തു.

നിർഭയ കേസിലെ കുട്ടിക്കുറ്റവാളിയുടെ കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെങ്കിലും ആൺകുട്ടികളെ ഹീനമായ കുറ്റകൃത്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ നിയമത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവർ പ്രത്യാശിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP