Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡി.കെ ശിവകുമാർ മുൻ കേന്ദ്രമന്ത്രിയോ?അത് പോലും മാറ്റിയില്ല, ഇങ്ങനെയല്ല ആളുകളെ പരിഗണിക്കേണ്ടത്'; കോപ്പി പേസ്റ്റ് ഹർജിയുമായി എത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്‌റേറ്റിനെ രൂക്ഷഭാഷയിൽ വിമർശിച്ച് ജസ്റ്റിസ് നരിമാൻ; ശിവകുമാറിന്റെ ജാമ്യം റദ്ദാക്കാൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി

ഡി.കെ ശിവകുമാർ മുൻ കേന്ദ്രമന്ത്രിയോ?അത് പോലും മാറ്റിയില്ല, ഇങ്ങനെയല്ല ആളുകളെ പരിഗണിക്കേണ്ടത്'; കോപ്പി പേസ്റ്റ് ഹർജിയുമായി എത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്‌റേറ്റിനെ രൂക്ഷഭാഷയിൽ വിമർശിച്ച് ജസ്റ്റിസ് നരിമാൻ; ശിവകുമാറിന്റെ ജാമ്യം റദ്ദാക്കാൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി

മറുനാടൻ മലയാളി ബ്യൂറോ

ന്യുഡൽഹി: കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ ഹർജി പരിഗണിക്കവേ ഇ.ഡിയുടെ ഹർജിയെ തെറ്റിനെ വിമർശഷിച്ച് ജസ്റ്റിസ് ആർ നരിമാൻ. പി. ചിദംബരത്തിന് ജാമ്യം നൽകിയതിനെതിരെ സമർപ്പിച്ച അതേ ഹർജി പകർത്തിക്കൊണ്ടുവന്നിരിക്കുകയാണ് എൻഫോഴ്സമെന്റ് ഡയറക്ട്രേറ്റ് എന്നും ഹരജിയിൽ ശിവകുമാറിനെ മുൻ ആഭ്യന്തരമന്ത്രിയെന്നാണ് എൻഫോഴ്സമെന്റ് ഡയരക്ട്രേറ്റ് വിശേഷിപ്പിച്ചിരിക്കുന്നതെന്നും നരിമാൻ ചൂണ്ടിക്കാട്ടി. ഇങ്ങനെയല്ല ആളുകളെ പരിഗണിക്കേണ്ടത് എന്നായിരുന്നു ഹർജിയിലെ തെറ്റ് ചൂണ്ടിക്കാട്ടി ജസ്റ്റിസ് നരിമാൻ പറഞ്ഞത്.

ഐ.എൻ.എക്സ് മീഡിയ കേസിൽ ചിദംബരത്തിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് സമർപ്പിച്ച ഹർജി അതേ പോലെ കോപ്പി പേസ്റ്റ് ചെയ്തു വെച്ചിരിക്കുകയാണ് എൻഫോഴ്സമെന്റ് ഡയറക്ട്രേറ്റ്. ശിവകുമാറിന്റെ പേരിന് മുൻപിൽ മുൻ ആഭ്യന്തരമന്ത്രിയെന്നാണ് കിടക്കുന്നത്. അത് പോലും മാറ്റിയില്ല. ഇങ്ങനെയല്ല ആളുകളെ പരിഗണിക്കേണ്ടത്''- എന്നായിരുന്നു ജസ്റ്റിസ് നരിമാൻ പറഞ്ഞത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവകുമാറിന് ഡൽഹി ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം. എന്നാൽ ഹർജി ജസ്റ്റിസ് നരിമാൻ തള്ളി.

ഏഴുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്, ഹവാല ഇടപാട് എന്നീ കുറ്റങ്ങളായിരുന്നു ചുമത്തിയത്. കേസിൽ ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ഒക്ടോബർ 23-നാണ് ശിവകുമാർ തിഹാർ ജയിലിൽ നിന്നു പുറത്തിറങ്ങിയത്.

കേസിന്റെ നടപടികൾക്കിടെ ശബരിമല ക്ഷേത്രത്തിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ജസ്റ്റിസ് നരിമാൻ വ്യക്തമാക്കി.ശബരിമല കേസിൽ ഇന്നലെ നൽകിയ ന്യൂനപക്ഷ വിധി വായിച്ചുനോക്കണമെന്നും കളിക്കാൻ വേണ്ടി എഴുതിവെച്ചതല്ല അതെന്നുമായിരുന്നു ക്ഷുഭിതനായിക്കൊണ്ട് ജസ്റ്റിസ് നരിമാൻ പറഞ്ഞത്. കേന്ദ്രത്തിനെതിരെയും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു.

2018 ലെ വിധിക്ക് സ്റ്റേ ഇല്ലെന്നും കേസിലെ നിയമപ്രശ്നങ്ങൾ വിശാലബെഞ്ച് പരിഗണിച്ച് തീരുമാനമെടുക്കും വരെ പുനഃപരിശോധനാ ഹരജികൾ മാറ്റിവെക്കുന്നുവെന്നുമായിരുന്നു ഇന്നലത്തെ വിധിയിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കിയത്. ശബരിമല പുനപരിശോധനാ വിധിയിൽ യുവതീ പ്രവേശനത്തെ അനുകൂലിച്ച് വിധി എഴുതിയത് നരിമാനും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP