Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബാർ അസോസിയേഷന്റെ യാത്രയയപ്പ് നിരസിച്ച് ജസ്റ്റിസ് ചെലമേശ്വർ; മുമ്പും ഇത്തരം ചടങ്ങുകളിൽ പങ്കെടുത്തിട്ടില്ലെന്ന് മുതിർന്ന സുപ്രീംകോടതി ജഡ്ജി; ക്ഷണം നിരസിച്ചത് ജൂൺ 22ന് വിരമിക്കാനിരിക്കെ

ബാർ അസോസിയേഷന്റെ യാത്രയയപ്പ് നിരസിച്ച് ജസ്റ്റിസ് ചെലമേശ്വർ; മുമ്പും ഇത്തരം ചടങ്ങുകളിൽ പങ്കെടുത്തിട്ടില്ലെന്ന് മുതിർന്ന സുപ്രീംകോടതി ജഡ്ജി; ക്ഷണം നിരസിച്ചത് ജൂൺ 22ന് വിരമിക്കാനിരിക്കെ

ന്യൂഡൽഹി: സുപ്രീം കോടതി ബാർ അസോസിയേഷൻ നൽകുന്ന യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ച് ജസ്റ്റിസ് ജെ. ചെലമേശ്വർ. യാത്രയയപ്പ് പരിപാടിയിൽ പങ്കെടുക്കുന്നതിന് മുതിർന്ന ജഡ്ജിയായ ചെലമേശ്വറിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം ക്ഷണം നിരസിച്ചതായി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിങ് വ്യക്തമാക്കി. മുമ്പും ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കാറില്ലെന്ന് വ്യക്തമാക്കിയാണ് ചെലമേശ്വർ ചടങ്ങിൽ നിന്ന് ഒഴിഞ്ഞത്.

ജൂൺ 22ന് ആണ് ജസ്റ്റിസ് ചെലമേശ്വർ വിരമിക്കുന്നത്. അദ്ദേഹത്തിനുള്ള യാത്രയയപ്പ് ചടങ്ങ് മെയ് 18ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. വേനലവധിയെ തുടർന്ന് മെയ് 19ന് സുപ്രീം കോടതി അടയ്ക്കുന്ന സാഹചര്യത്തിലാണ് ഈ ദിവസം തീരുമാനിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് ബാർ അസോസിയേഷൻ അംഗങ്ങൾ ചെലമേശ്വറിനെ യാത്രയയപ്പ് പരിപാടിക്ക് നേരിട്ട് ക്ഷണിച്ചപ്പോഴാണ് താൻ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ചെലമേശ്വർ അറിയിച്ചത്. മുൻപ് പ്രവർത്തിച്ചിരുന്ന ഹൈക്കോടതികളിൽനിന്ന് സ്ഥലംമാറി പോകുമ്പോഴും യാത്രയയപ്പ് പരിപാടികളിൽ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP