Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോദി ചിന്തിക്കുന്നത് രാജ്യത്തിന് ഗുണപ്രദമായ കാര്യങ്ങളെ കുറിച്ച് മാത്രം; ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്നത് ജനങ്ങൾക്കു വേണ്ടിയും; അഞ്ചു വർഷമായി അവധിയെടുക്കാതെയാണ് പ്രധാനമന്ത്രി പണിയെടുക്കുന്നതെന്നും ബോളിവുഡ് താരം ജൂഹി ചൗള

മോദി ചിന്തിക്കുന്നത് രാജ്യത്തിന് ഗുണപ്രദമായ കാര്യങ്ങളെ കുറിച്ച് മാത്രം; ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്നത് ജനങ്ങൾക്കു വേണ്ടിയും; അഞ്ചു വർഷമായി അവധിയെടുക്കാതെയാണ് പ്രധാനമന്ത്രി പണിയെടുക്കുന്നതെന്നും ബോളിവുഡ് താരം ജൂഹി ചൗള

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നവരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി ബോളിവുഡ് നടി ജൂഹി ചൗള. നരേന്ദ്ര മോദി രാജ്യത്തിന് ഗുണപ്രദമായ കാര്യങ്ങളെക്കുറിച്ച് മാത്രമാണ് എപ്പോഴും ചിന്തിക്കുന്നതെന്ന് ജൂഹി ചൗള അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം മാത്രമല്ല. ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും ജൂഹി ചൗള അഭിപ്രായപ്പെട്ടു.

സവർക്കർ സ്മാരകത്തിൽ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ബിജെപി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. അഞ്ച് വർഷമായി അവധിയെടുക്കാതെ ജോലി ചെയ്യുന്ന ആളാരാണെന്ന് ജൂഹി ചോദിച്ചു. സദസിലുള്ളവർ മോദി എന്ന് ഉത്തരം നൽകി. ഒരു ദിവസത്തിൽ 24 മണിക്കൂറും ജനങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്ന ആളാണ് പ്രധാനമന്ത്രിയെന്നും അഭിപ്രായപ്പെട്ടു.

താൻ സംസാരിക്കുന്നത് ഏതെങ്കിലും പാർട്ടിയെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ അല്ല. താൻ സംസാരിക്കുന്നത് നരേന്ദ്ര മോദിയെന്ന ഒരേ ഒരു വ്യക്തിയെക്കുറിച്ചാണെന്നും അയാൾ രാജ്യത്തിന്റെ നന്മയെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും ജൂഹി ചൗള പറഞ്ഞു. എല്ലാവരും രാജ്യത്തിന്റെ ഐക്യം നിലനിർത്താനായി ഒന്നിച്ചുനിൽക്കണമെന്നും ജൂഹി ചൗള അഭിപ്രായപ്പെട്ടു.

''രാജ്യത്തിന്റെ ഐക്യത്തിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. അഭിപ്രായവ്യത്യാസമുണ്ടെന്ന് കരുതി ആരെങ്കിലും കുടുംബം തകർക്കുമോ? എല്ലാവരും രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി പ്രയത്നിക്കണം''- ജൂഹി ചൗള പറഞ്ഞു.

ജെഎൻയുവിൽ നടന്ന ആക്രമണത്തെക്കുറിച്ച് യോഗത്തിനിടെ ആജ്തക് ലേഖകൻ ജൂഹി ചൗളയോട് ചോദിച്ചു. മാധ്യമപ്രവർത്തകന്റെ പേരെന്താണെന്നും ഏത് നാട്ടുകാരനാണെന്നുമുള്ള മറുചോദ്യം ഉന്നയിച്ച് ജൂഹി ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു.

സർക്കാരിനെ നിരന്തരം വിമർശിക്കുന്നതിനു പകരം സ്വന്തം പെരുമാറ്റത്തെക്കുറിച്ച് ചിന്തിക്കണമെന്ന് ജൂഹി ചൗള കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 'സ്വതന്ത്ര കശ്മീർ, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ, തെറ്റായ പ്രചാരണം, തെറ്റിദ്ധാരണ ഇല്ലാതാക്കുക' എന്നിവ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു താരത്തിന്റെ പ്രതികരണം. കലാകാരന്മാരെന്ന നിലയിൽ, ഒരു പ്രതികരണത്തിനായി മാത്രം സംഭവങ്ങളെക്കുറിച്ച് ചോദ്യം ചെയ്യുന്നത് അനീതിയാണെന്നും അവർക്ക് സാഹചര്യം യഥാർഥത്തിൽ മനസിലാക്കാൻ സമയം നൽകണമെന്നും ജൂഹി ചൗള പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP