Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യം വീണ്ടും അടിയന്തരാവസ്ഥയിലേക്കോ? മാദ്ധ്യമ പ്രവർത്തകർക്ക് കേന്ദ്ര സർക്കാർ ഓഫീസിൽ നിയന്ത്രണം ഏർപ്പെടുത്താൻ മോദി സർക്കാർ; അക്രഡിറ്റേഷന് എല്ലാ വർഷവും പൊലീസ് വെരിഫിക്കേഷൻ ഇനി നിർബന്ധം

രാജ്യം വീണ്ടും അടിയന്തരാവസ്ഥയിലേക്കോ? മാദ്ധ്യമ പ്രവർത്തകർക്ക് കേന്ദ്ര സർക്കാർ ഓഫീസിൽ നിയന്ത്രണം ഏർപ്പെടുത്താൻ മോദി സർക്കാർ; അക്രഡിറ്റേഷന് എല്ലാ വർഷവും പൊലീസ് വെരിഫിക്കേഷൻ ഇനി നിർബന്ധം

ന്യൂഡൽഹി: കേന്ദ്രസർക്കാർ ഓഫിസുകളിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ അക്രെഡിറ്റേഷൻ ഉള്ള പത്രപ്രവർത്തകർക്കുപോലും നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം തുടങ്ങി. രാജ്യത്ത് വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള സാധ്യതകളുണ്ടെന്ന എൽ കെ അദ്വാനിയുടെ പ്രസ്താവനയ്ക്ക് തൊട്ടു പിറകെയാണ് ഇത്. അതുകൊണ്ട് തന്നെ സർക്കാർ വിരുദ്ധ വാർത്തകളെ നിയന്ത്രിക്കാനുള്ള നീക്കമാണ് ഇതെന്ന വിലയിരുത്തലും സജീവമാണ്.

മാദ്ധ്യമ പ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി പിഐബി അക്രെഡിറ്റേഷൻ ഓരോ വർഷവും പുതുക്കുമ്പോൾ പൊലീസ് വെരിഫിക്കേഷൻ കർശനമായി നടത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വാർത്താ വിതരണ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. അടുത്തകാലത്തു കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ രേഖകൾ ചോർന്ന കേസിൽ പത്രപ്രവർത്തകരും പ്രതികളായിരുന്നു. സർക്കാർ ഓഫിസുകളിൽ ഈ പത്രപ്രവർത്തകർക്കു യഥേഷ്ടം കയറാമെന്നതാണു രേഖകൾ ചോർന്നതിന് ഒരുകാരണമായി അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയത്.

ഇപ്പോൾ പത്രപ്രവർത്തകർക്ക് അക്രെഡിറ്റേഷൻ അനുവദിക്കുമ്പോൾ മാത്രമേ പൊലീസ് വെരിഫിക്കേഷനുള്ളൂ. പിന്നീട് എല്ലാ വർഷവും ഈ കാർഡ് പുതുക്കുമ്പോൾ മേൽവിലാസം മാറുന്നില്ലെങ്കിൽ പൊലീസ് അന്വേഷണം നടത്താറില്ല. എന്നാൽ ഇതു പോരെന്നും എല്ലാ വർഷവും കാർഡ് പുതുക്കുമ്പോൾ പൊലീസ് അന്വേഷണം വേണമെന്നുമാണ് ആഭ്യന്തരമന്ത്രാലയം നിഷ്‌കർഷിക്കുന്നത്. ഏകദേശം 2500 പത്രപ്രവർത്തകർക്കാണ് പിഐബി അക്രെഡിറ്റേഷൻ നൽകിയിട്ടുള്ളത്.

എന്നാൽ ലളിത് മോദി വിവാദത്തിലും മറ്റും ദേശീയ മാദ്ധ്യമങ്ങൾ മോദി സർക്കാരിനെ കടന്നാക്രമിച്ചിരുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരാ രാജെയും പ്രതിസ്ഥാനത്ത് എത്തിച്ചത് മാദ്ധ്യമങ്ങളാണ്. മഹാരാഷ്ട്രയിൽ നിന്ന് അഴിമതി വാർത്തയുമെത്തി. ഇതിലെല്ലാം ഉള്ള അതൃപ്തിയാണ് പുതിയ നീക്കത്തിന് കാരണമെന്നാണ് വിലയിരുത്തൽ. എന്നാൽ സുരക്ഷയാണ് പ്രധാനം. അതിനായാണ് നിയന്ത്രണമെന്നാണ് സർക്കാരിന്റെ വാദം.

ഏതായാലും മാദ്ധ്യമ പ്രവർത്തകരും കേന്ദ്ര സർ്ക്കാരും തമ്മിലെ ബന്ധം വഷളാകുന്നതിന്റെ സൂചനയാണിതെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP