Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഭൂമിക്കടിയിലേക്ക് ഇറങ്ങിയിറങ്ങി പോകുന്ന സ്റ്റെപ്പുകൾ; ഒരിക്കലും വറ്റാത്ത ജലസ്രോതസ്സ്: നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യൻ ചരിത്ര രേഖകളുടെ വിസ്മയം ലോകത്തിന് പങ്ക് വച്ച് അമേരിക്കൻ പത്രപ്രവർത്തക

ഭൂമിക്കടിയിലേക്ക് ഇറങ്ങിയിറങ്ങി പോകുന്ന സ്റ്റെപ്പുകൾ; ഒരിക്കലും വറ്റാത്ത ജലസ്രോതസ്സ്: നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യൻ ചരിത്ര രേഖകളുടെ വിസ്മയം ലോകത്തിന് പങ്ക് വച്ച് അമേരിക്കൻ പത്രപ്രവർത്തക

ലപ്പോഴും ഇന്ത്യയുടെ പല ചരിത്ര പൈതൃകങ്ങളുടെയും പ്രാധാന്യം ലോകത്തിന് മുന്നിലെത്തിക്കാൻ വിദേശീയർ വേണ്ടി വരുന്ന അവസ്ഥയാണുള്ളത്. ഇറങ്ങിപ്പോകാവുന്ന പടവുകളുള്ള ഇന്ത്യയിലെ പൗരാണിക കിണറുകളെക്കുറിച്ച് അന്താരാഷ്ട്രതലത്തിൽ എത്തിക്കുന്നതിനും ഒരു വിദേശ പത്രപ്രവർത്തക വേണ്ടി വന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഭൂമിക്കടിയിലേക്ക് ഇറങ്ങിയിറങ്ങി പോകുന്ന സ്റ്റെപ്പുകളുള്ളതും ഒരിക്കലും വറ്റാത്ത ജലസ്രോതസ്സുകളുമായ ഈ കിണറുകളെക്കുറിച്ച് പറയാൻ അമേരിക്കൻ പത്രപ്രവർത്തകയായ വിക്ടോറിയ ലോട്ട്മാന് നൂറ് നാവാണ്.

ഇത്തരം അപൂർവ ജലാശയങ്ങളിൽ അവർ മനംമയങ്ങിയിരിക്കുകയാണെന്ന് വ്യക്തമാണ്. ഇത്തരം ചരിത്രപ്രാധാന്യമുള്ള പുരാതന കിണറുകൾ തങ്ങളുടെ പ്രദേശത്തുണ്ടെന്ന കാര്യം തദ്ദേശവാസികളിൽ പലരും അറിയില്ലെന്നതാണ് വിസ്മയകരം. രണ്ടും നാലും നൂറ്റാണ്ടുകളിൽ നിർമ്മിക്കപ്പെട്ട ഈ കിണറുകളിൽ പലതും വാസ്തുവിദ്യാ അത്ഭുതങ്ങളായാണ് ഇന്നും നിലകൊള്ളുന്നത്.

ചിക്കോഗോ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പത്രപ്രവർത്തകയായ വിക്ടോറിയ ലോട്ട്മാൻ ഇത്തരം പുരാതന കിണറുകളെക്കുറിച്ച് പഠിക്കാനും പര്യവേഷണം നടത്താനുമായി നാല് വർഷങ്ങളാണ് ചെലവഴിച്ചത്. ഇതിനായി അവർ 120 സൈറ്റുകളിൽ പര്യവേഷണം നടത്തുകയും ചെയ്തു. ഇവയിൽ പലതും നിഗൂഢവും സൗന്ദര്യാത്മകവും ചരിത്രപ്രാധാന്യനിറഞ്ഞതുമാണെന്ന് വിക്ടോറിയ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഇവിൽ പലതിനെക്കുറിച്ചും പ്രദേശവാസികൾക്ക് പോലും ഇതുവരെ അറിയില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അവർ പറയുന്നു. ഭൂമിക്കടിയിലേക്ക് ഇറങ്ങിച്ചെന്ന് ജലം ശേഖരിക്കാൻ കഴിയുന്ന ഇത്തരം കിണറുകൾ അത്ഭുതം തന്നെയാണെന്ന് അവർ പറയുന്നു.

30 വർഷം മുമ്പ് ഇന്ത്യയിലെത്തിയപ്പോഴാണ് താൻ ഇത്തരം സ്‌റ്റെപ്പ് വെല്ലുകൾ ആദ്യമായി കണ്ടതെന്ന് വിക്ടോറിയ പറയുന്നു. അതാത് കാലത്തിന്റെ പ്രൗഢമായ ചരിത്രം രേഖപ്പെടുത്താൻ ഇത്തരം പൗരാണിക കിണറുകൾക്ക് സാധിക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ അപൂർവമായ പ്രതിഭാസങ്ങളായ ഇവ വേണ്ട വിധം പരിപാലിക്കപ്പെടാത്തതിനാൽ ഇവയിൽ ചിലത് നാശത്തിന്റെ വക്കിലാണ്. ജലം വേണ്ട വിധത്തിൽ കൈകാര്യം ചെയ്യാത്തതും അനിയന്ത്രിതമായി പെരുകുന്ന ബോർവെല്ലുകളും ഇത്തരം കിണറുകളുടെ നിലനിൽപിന് ഭീഷണിയായി മാറുന്നുണ്ടെന്നാണ് വിക്ടോറി കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ ചരിത്ര പ്രാധാന്യമേറിയ പല സ്റ്റെപ്പ് വെല്ലുകളും മാലിന്യ ഭീഷണി നേരിടുന്നുണ്ടെന്നും വിക്ടോറിയ പറയുന്നു.

സമീപകാലത്ത് ഇത്തരം കിണറുകൾക്ക് വീണ്ടും പ്രാധാന്യം ലഭിച്ച് വരുന്നുണ്ട്. ഗുജറാത്തിലെ പത്താനിലുള്ള റാണി കി വാവിലെ കിണറിന്റെ പ്രാധാന്യം കണക്കിലെടുത്ത് യുനെസ്‌കോ അതിനെ ലോക പൈതൃകകേന്ദ്രമാക്കി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടുത്തെ സ്റ്റെപ്പ് വെല്ലുകൾ അത്ഭുതകരമാണെന്ന് വിക്ടോറിയ സാക്ഷ്യപ്പെടുത്തുന്നു.  എവിടെയെല്ലാമാണ് ഇത്തരം കിണറുകളുള്ളതെന്ന് തനിക്ക് വിവരം നൽകാൻ ഏവരോടും ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നുവെന്നും പലരും തനിക്ക് ഇന്ത്യയിൽ പലയിടങ്ങളിലുമുള്ള ഇത്തരം പൗരാണിക കിണറുകളെക്കുറിച്ച് വിവരം നൽകിയിട്ടുണ്ടെന്നും അത് തന്റെ ഗവേഷണത്തിന് ഗുണം ചെയ്തുവെന്നും വിക്ടോറിയ പറയുന്നു.

രാജസ്ഥാനിലെ ചന്ദ് ബറോയിലെ പടവു കിണർ 800 എഡിക്കും 900 എഡിക്കും ഇടയിൽ നിർമ്മിച്ചതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇത് മനോഹരമായ ഒരു കിണറാണെന്ന് വിക്ടോറിയ പറയുന്നു. ഫത്തേപൂർ സിക്രിയിലെ ഇന്ദ്രവാലി, മധ്യപ്രദേശിലെ ദർ ജില്ലയിലുള്ള ഉജാല ബാഓലി എന്നിവിടങ്ങളിലെ കിണറുകൾ, ആയിരം കിണറുകളുടെ നഗരം എന്നറിയപ്പെടുന്ന ചമ്പാരനിലെ , ചമ്പാരൻപാവഗാദ് ആർക്കിയോളജിക്കൽ പാർക്കിലെ കിണർ തുടങ്ങിയ ഇക്കൂട്ടത്തിൽ ശ്രദ്ധേയങ്ങളാണെന്നും വിക്ടോറിയ വെളിപ്പെടുത്തുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP