Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കർണാടകയിൽ സ്വകാര്യസ്ഥാപനങ്ങളിൽ ജോലി കന്നഡികർക്ക്; ഉത്തരവ് ഉടനുണ്ടാകും എന്ന് പാർലമെന്ററി കാര്യ മന്ത്രി; യെദ്യൂരപ്പയുടെ നീക്കം പ്രാദേശികവാദം ആളിക്കത്തിക്കാൻ; മലയാളികൾ ആശങ്കയിൽ

കർണാടകയിൽ സ്വകാര്യസ്ഥാപനങ്ങളിൽ ജോലി കന്നഡികർക്ക്; ഉത്തരവ് ഉടനുണ്ടാകും എന്ന് പാർലമെന്ററി കാര്യ മന്ത്രി; യെദ്യൂരപ്പയുടെ നീക്കം പ്രാദേശികവാദം ആളിക്കത്തിക്കാൻ; മലയാളികൾ ആശങ്കയിൽ

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: കർണാടകയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ പ്രാദേശികവൽക്കരണം നടപ്പിലാക്കാൻ ഒരുങ്ങി കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ . കർണാടകയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി കന്നഡിഗർക്ക് മാത്രമായി പരിമിതപ്പെടുത്താൻ കർണാടക സർക്കാർ നീക്കം തുടങ്ങിയത്. സ്വകാര്യ മേഖലയിൽ സി, ഡി വിഭാഗങ്ങളിൽ കന്നഡിഗർക്ക് മാത്രം ജോലി നൽകാനും എ, ബി വിഭാഗങ്ങളിൽ നിയമനത്തിന് കന്നഡിഗർക്ക് മുൻഗണന നൽകാനുമുള്ള ഉത്തരവിറക്കാൻ യെദിയൂരപ്പ സർക്കാർ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. പാർലമെന്ററി കാര്യ മന്ത്രി ജെ സി മധുസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തെ എല്ലാ വ്യവസായ സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്നും മെക്കാനിക്, അക്കൗണ്ടന്റ്, ക്ലാർക്ക്, സൂപ്പർവൈസർ, പ്യൂൺ എന്നിവരടങ്ങുന്ന സി, ഡി വിഭാഗങ്ങളിലും മാനേജ്‌മെന്റ് തലത്തിലുള്ള എ, ബി വിഭാഗങ്ങളിൽ ഇത് ബാധകമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.. കന്നഡിഗർക്ക് മുൻഗണന നൽകുന്നതിനായി ഇക്കഴിഞ്ഞ ഡിസംബറിൽ സംസ്ഥാന സർക്കാർ 1961 ലെ കർണാടക ഇൻഡസ്ട്രിയൽ എംപ്ലോയ്‌മെന്റ് നിയമത്തിൽ മാറ്റം വരുത്തിയിരുന്നു. പുതിയ ഉത്തരവ് നിലവിൽ വന്നാൽ ബംഗളൂരുവിലും മംഗളൂരുവിലും അടക്കം കർണാടകയിലെ വിവിധ ഭാഗങ്ങളിലുള്ള സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന കാസർകോട് സ്വദേശികളടക്കം ലക്ഷക്കണക്കിന് മലയാളികളുടെ ഭാവി പ്രതിസന്ധിയിലാകും.

ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വ്യാപാര-വ്യവസായമേഖലകളിലും മറ്റ് സ്ഥാപനങ്ങളിലുമെല്ലാം ജോലിചെയ്യുന്ന മലയാളികൾ ഏറെയാണ്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും നിരവധി പേർ കർണാടകയിലെ സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. ഇവർക്കും ജോലി നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്. കോവിഡ് വ്യാപനത്തെ തുടർന്ന് തൊഴിൽമേഖലകളിൽ രൂക്ഷമായ പ്രതിസന്ധി നിലനിൽക്കുന്നുതിനിടയിലാണ് ലക്ഷക്കണക്കിനാളുകൾക്ക് ജോലി നഷ്ടമാകുന്ന കടുത്ത തീരുമാനത്തിലേക്ക് യെദ്യൂരപ്പയുടെ കർണ്ണാടക സർക്കാർ നീങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP