Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202331Tuesday

'കമ്മ്യൂണിസ്റ്റുകൾ ഇന്ത്യ വിടുക'; ജെ.എൻ.യുവിന്റെ ചുവരുകളിൽ മുദ്രാവാക്യമെഴുതി ഹിന്ദു രക്ഷാ ദൾ; അന്വേഷണം ആരംഭിച്ചതായി സർവ്വകലാശാല അധികൃതർ

'കമ്മ്യൂണിസ്റ്റുകൾ ഇന്ത്യ വിടുക'; ജെ.എൻ.യുവിന്റെ ചുവരുകളിൽ മുദ്രാവാക്യമെഴുതി ഹിന്ദു രക്ഷാ ദൾ; അന്വേഷണം ആരംഭിച്ചതായി സർവ്വകലാശാല അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാലയുടെ ചുവരുകളിൽ പ്രകോപനപരമായ മുദ്രാവാക്യമെഴുതി തീവ്ര ഹിന്ദു സംഘടന.'കമ്യൂണിസ്റ്റുകൾ ഇന്ത്യ വിടുക' എന്ന മുദ്രാവാക്യവുമായാണ് തീവ്ര ഹിന്ദുത്വ പാർട്ടിയായ ഹിന്ദു രക്ഷാ ദൾ രംഗത്തെത്തിയിരിക്കുന്നത്.സർവ്വകലാശാലയുടെ പ്രധാന ഗേറ്റിലാണ് മുദ്രാവാക്യങ്ങൾ എഴുതിയിരിക്കുന്നത്. 'കമ്യൂണിസ്റ്റുകൾ ക്വിറ്റ് ഇന്ത്യ', 'കമ്യൂണിസ്റ്റുകൾ 'ജിഹാദികൾ ക്വിറ്റ് ഇന്ത്യ' എന്നിങ്ങനെയാണ് മുദ്രാവാക്യങ്ങൾ.ചുവരിൽ 'ഹിന്ദു രക്ഷാ ദൾ' എന്നും എഴുതി ചേർത്തിട്ടുണ്ട്.

അതേസമയം, കമ്യൂണിസ്റ്റുകാർ ബ്രാഹ്മണ വിരുദ്ധ, ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയിട്ടുണ്ടെന്ന് ഹിന്ദു രക്ഷാദൾ അംഗങ്ങൾ ആരോപിക്കുന്നു. ജെ.എൻ.യുവിൽ ഇത്തരം പ്രവൃത്തികൾ നടക്കുന്നത് ആദ്യമായല്ല. ഈ വർഷമാദ്യം ജെ.എൻ.യുവിലെ ചുവരുകളിൽ അജ്ഞാതർ 'മുസ്ലിം ലൈവ്‌സ് ഡോണ്ട് മാറ്റർ' എന്നെഴുതിയിരുന്നു.കാമ്പസ് അന്തരീക്ഷം തകിടം മറിച്ചുകൊണ്ട് കാമ്പസിന്റെ സാധാരണ നില തകർക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഇവ. ഇത് ആദ്യമായല്ല സർവകലാശാലക്കുള്ളിൽ ഇത്തരം വിദ്വേഷ പ്രവർത്തനങ്ങൾ നടക്കുന്നത്.നിരവധി സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്.ഇത്തരം പ്രവൃത്തികൾക്കെതിരെ നടപടിയെടുക്കുമെന്നും അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP