Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജെഎൻയുവിലെ ദളിത് ഗവേഷണ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ; തമിഴ്‌നാട് സ്വദേശി രജനിയുടെ മരണം കാമ്പസിലെ ദളിത് അവഗണനയെ തുടർന്നെന്ന് സൂചന; മരണ വിവരം ബന്ധുക്കളെ അറിയിക്കാൻ പൊലീസ് തയാറാകുന്നില്ലെന്നും ആരോപണം

ജെഎൻയുവിലെ ദളിത് ഗവേഷണ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ; തമിഴ്‌നാട് സ്വദേശി രജനിയുടെ മരണം കാമ്പസിലെ ദളിത് അവഗണനയെ തുടർന്നെന്ന് സൂചന; മരണ വിവരം ബന്ധുക്കളെ അറിയിക്കാൻ പൊലീസ് തയാറാകുന്നില്ലെന്നും ആരോപണം

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ദളിത് പിഎച്ച്ഡി വിദ്യാർത്ഥി രജിനി കൃഷ് ആത്മഹത്യ ചെയ്തു. തമിഴ്‌നാട് സേലം സ്വദേശിയാണ് രജിനി. മുനീർക്കയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു രജനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

രജിനി ആത്മഹത്യ ചെയ്ത വിവരം ബന്ധുക്കളെ അറിയിക്കാൻ ഡൽഹി പൊലീസ് തയ്യാറായിട്ടില്ല. ബന്ധുക്കൾ എത്തുന്നതിന് മുൻപ് മൃതദേഹം എടുത്തുമാറ്റാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്.

ജെഎൻയുവിൽനിന്ന് ഉന്നതവിദ്യാഭ്യാസം ചെയ്യുക എന്നത് രജിനിയുടെ സ്വപ്നമായിരുന്നു എന്നും രജിനി നല്ല എഴുത്തുകാരനായിരുന്നു എന്നും സുഹൃത്തുക്കളുടെ ഫേസ്‌ബുക്ക് പോസ്റ്റുകളിൽ നിന്നും വ്യക്തമാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവർ രജനിയുടെ ആത്മഹത്യയിൽ ഞെട്ടലറിയിച്ചു. അടിച്ചമർത്തപ്പെട്ടവരുടെ ശവപ്പറമ്പായി സർവകലാശാലകൾ മാറുകയാണെന്ന് ഉമർ ഖാലിദ് ഫേസ്‌ബുക്കിൽ കുറിച്ചു.

ക്യാമ്പസിൽ ദളിത് വിദ്യാർത്ഥികൾക്കെതിരെയുള്ള മനോഭാവവും അസമത്വവുമാണ് ദളിത് വിദ്യാർത്ഥിയായ രജനിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് സഹപാഠികളിൽ ചിലരുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP