Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാത്രി തന്നെ ഡൽഹി പൊലീസ് ആസ്ഥാനം വളയാൻ ആഹ്വാനം ചെയ്ത് ജാമിയ മിലിയ വിദ്യാർത്ഥികൾ; സർക്കാർ പിന്തുണയോടെയുള്ള ആക്രമണമാണോ എന്ന് കോൺഗ്രസ്; വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നേരെ ആക്രമണം അഴിച്ചുവിട്ടത് ഭരണകൂടവും എബിവിപിയും ചേർന്ന സഖ്യമാണെന്ന് സീതാറാം യെച്ചൂരി; ജെഎൻയു വിദ്യാർത്ഥികളെ എബിവിപി പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകം

രാത്രി തന്നെ ഡൽഹി പൊലീസ് ആസ്ഥാനം വളയാൻ ആഹ്വാനം ചെയ്ത് ജാമിയ മിലിയ വിദ്യാർത്ഥികൾ; സർക്കാർ പിന്തുണയോടെയുള്ള ആക്രമണമാണോ എന്ന് കോൺഗ്രസ്; വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നേരെ ആക്രമണം അഴിച്ചുവിട്ടത് ഭരണകൂടവും എബിവിപിയും ചേർന്ന സഖ്യമാണെന്ന് സീതാറാം യെച്ചൂരി; ജെഎൻയു വിദ്യാർത്ഥികളെ എബിവിപി പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജെഎൻയുവിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ എബിവിപി പ്രവർത്തകർ നടത്തിയ ആക്രമണത്തെ അപലപിച്ച് പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസ്, സിപിഎം ഉൾപ്പെടെയുള്ള കക്ഷികൾ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി. അതേസമയം അക്രമത്തിൽ പ്രതിഷേധിച്ച് ഡൽഹിപൊലീസ് ആസ്ഥാനം വളയാൻ ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാല വിദ്യാർത്ഥികൾ ആഹ്വാനം ചെയ്തു. ഇന്ന് രാത്രി തന്നെ ഇവർ പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

മോദി സർക്കാരിന് ജെഎൻയുവിനോടുള്ള ശത്രുത പ്രശസ്തമാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല ട്വീറ്റ് ചെയ്തു. എബിവിപി ഗുണ്ടാസംഘം ക്യാംപസിനകത്ത് അക്രമം അഴിച്ചുവിട്ടപ്പോൾ ഗേറ്റിന് പുറത്ത് കാവൽ നിൽക്കുകയായിരുന്നു പൊലീസെന്ന് കോൺഗ്രസ് ആരോപിച്ചു. ഇതൊരു സർക്കാർ പിന്തുണയോടെ സംഘർഷമാണോയെന്നും അദ്ദേഹം ചോദിച്ചു.

വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നേരെ ആക്രമണം അഴിച്ചുവിട്ടത് ഭരണകൂടവും എബിവിപിയും ചേർന്ന സഖ്യമാണെന്ന കാര്യമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി വിമർശിച്ചു. അധികാരത്തിലുള്ളവർ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ അക്രമമാണിതെന്നും ജെഎൻയു ഹിന്ദുത്വ രാഷ്ട്രീയത്തിന് നേരെ തീർക്കുന്ന പ്രതിരോധമാണ് അതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം 50ഓളം അക്രമികൾ ഇപ്പോഴും സർവ്വകലാശാലയ്ക്ക് അകത്ത് റോന്ത് ചുറ്റുകയാണെന്നും ഇവരെ തടയാനോ തങ്ങളെ സഹായിക്കാനോ പൊലീസ് ശ്രമിച്ചില്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. അതേസമയം പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കാൻ ഡൽഹി സർക്കാരാണ് ആംബുലൻസുകൾ അയച്ചത്.സ്ത്രീകളടക്കമാണ് അക്രമം അഴിച്ചുവിട്ടത്. മാരകായുധങ്ങളുമായി എത്തിയത് എബിവിപി പ്രവർത്തകരും പുറത്തുനിന്നുള്ളവരുമാണെന്നാണ് ആരോപണം.

ആക്രമണത്തിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും എസ്എഫ്‌ഐ നേതാവുമായ ഐഷി ഘോഷിനും സർവകലാശാലയിലെ സെന്റ ഓഫ് സ്റ്റഡി ഓഫ് റീജണൽ ഡെവലപ്‌മെന്റിലെ അദ്ധ്യാപിക പ്രൊഫ സുചിത്ര സെന്നിനും ഗുരുതരമായി പരിക്കേറ്റു. ഐഷിയെ ഡൽഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. ഐഷിക്ക് തലയ്ക്ക് ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്. സർവ്വകലാശാലയിലെ മറ്റൊരു എസ്എഫ്‌ഐ നേതാവ് സൂരിയടക്കം നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP