Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജെഎൻയു വിദ്യാർത്ഥി പ്രതിഷേധത്തോട് അനുകൂല നിലപാട് സ്വീകരിച്ചു; ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ സ്ഥലംമാറ്റി; ആർ സുബ്രഹ്മണ്യത്തെ സ്ഥലം മാറ്റിയത് മാനവ വിഭവശേഷി മന്ത്രാലയത്തിൽ നിന്നും സാമൂഹ്യനിതി മന്ത്രാലയത്തിലേക്ക്

ജെഎൻയു വിദ്യാർത്ഥി പ്രതിഷേധത്തോട് അനുകൂല നിലപാട് സ്വീകരിച്ചു; ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ സ്ഥലംമാറ്റി; ആർ സുബ്രഹ്മണ്യത്തെ സ്ഥലം മാറ്റിയത് മാനവ വിഭവശേഷി മന്ത്രാലയത്തിൽ നിന്നും സാമൂഹ്യനിതി മന്ത്രാലയത്തിലേക്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജെഎൻയുവിൽ ഹോസ്റ്റൽ ഫീസ് വർധനയ്ക്കെതിരെ വിദ്യാർത്ഥികൾ നയിച്ച സമരത്തോട് അനുകൂലമായ നിലപാട് സ്വീകരിച്ച ഉന്നത വിഭ്യാഭ്യാസ സെക്രട്ടറി തെറിച്ചു. പ്രക്ഷോഭം തുടരുന്ന വിദ്യാർത്ഥികളെ പിന്തുണച്ച ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ സുബ്രഹ്മണ്യത്തെയാണ് സ്ഥല മാറ്റിയത്. മാനവവിഭവശേഷി മന്ത്രാലയത്തിൽനിന്നും സാമൂഹ്യനീതി മന്ത്രാലയത്തിലേക്കാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങി. ഏകപക്ഷീയ പരിഷ്‌ക്കാരങ്ങൾക്കെതിരെ സമരംചെയ്യുന്ന വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ന്യായമാണെന്ന നിലപാടായിരുന്നു മുൻ ജെഎൻയു വിദ്യാർത്ഥിയും 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനുമായ സുബ്രഹ്മണ്യത്തിന്റേത്. അമിത് ഖരേയാണ് പുതിയ ഉന്നത വിദ്യാഭ്യാസ, സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി.

ഫീസുകൾ പൂർണ്ണമായി പിൻവലിക്കണമെന്ന ആവശ്യം അംഗീകരിക്കണമെന്ന് സുബ്രഹ്മണ്യം നിർദ്ദേശിച്ചിരുന്നു. വിദ്യാർത്ഥികളുടെ ആവശ്യം അംഗീകരിക്കരുതെന്ന വൈസ് ചാൻസിലർ എം ജഗദീഷ്‌കുമാറിന്റെ നിലപാടിനൊപ്പമാണ് കേന്ദ്ര സർക്കാർ നിലകൊണ്ടത്. കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാലിനെ ആറ് മണിക്കൂർ തടഞ്ഞുവെച്ച് വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. ഇതോടെ, വിഷയം പരിഹരിക്കാൻ മൂന്നംഗ ഉന്നതാധികാര സമിതിയെ മന്ത്രാലയം നിയോഗിച്ചു. സമിതി റിപ്പോർട്ട് തയാറാക്കി അമർപ്പിച്ചെങ്കിലും നിർദ്ദേശങ്ങൾ പുറത്തുവിട്ടില്ല. വിദ്യാർത്ഥികൾക്ക് അനുകൂലമായതിനാലാണ് പ്രസിദ്ധീകരിക്കാത്തതെന്നാണ് വിവരം.

അതിനിടെ, രാജ്യത്തെ ഒരു കേന്ദ്ര സർവകലാശാലയിലും ഫീസ് വർധനയ്ക്ക് സർക്കാർ നിർദേശിച്ചിട്ടില്ലെന്ന് മന്ത്രി രമേഷ് പൊഖ്രിയാൽ കഴിഞ്ഞ തിങ്കളാഴ്ച പാർലമെന്റിൽ പറഞ്ഞു. മന്ത്രാലയം ഉദ്യോഗസ്ഥർ ജെഎൻയു വിദ്യാർത്ഥികളുമായി ഒന്നിലേറെ തവണ നടത്തിയ ചർച്ചകളും വിജയിച്ചില്ല. ഒരു മാസത്തിലേറെയായി വിദ്യാർത്ഥികൾ പഠിപ്പ് മുടക്കി സമരം തുടരുകയാണ്. സെമസ്റ്റർ പരീക്ഷയുടെ രണ്ടാം ദിവസമായ വെള്ളിയാഴ്ചയും വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്‌ക്കരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP