Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ദേശീയ ടീമിൽനിന്നു പുറത്തായെങ്കിലും ജിത്തു റായ് ഇപ്പോഴും തോക്കുകൾക്ക് നടുവിൽ; മണിപ്പൂരിലെ പ്രശ്‌നബാധിത മേഖലകളിൽ റോന്തുചുറ്റുന്ന ഇന്ത്യൻ സൈനികനായി ജിത്തു: മണിപ്പൂരിലെത്തിയത് സുബേദാർ മേജർ റാങ്കിലേക്കു സ്ഥാനക്കയറ്റം ലഭിച്ചതോടെ

ദേശീയ ടീമിൽനിന്നു പുറത്തായെങ്കിലും ജിത്തു റായ് ഇപ്പോഴും തോക്കുകൾക്ക് നടുവിൽ; മണിപ്പൂരിലെ പ്രശ്‌നബാധിത മേഖലകളിൽ റോന്തുചുറ്റുന്ന ഇന്ത്യൻ സൈനികനായി ജിത്തു: മണിപ്പൂരിലെത്തിയത് സുബേദാർ മേജർ റാങ്കിലേക്കു സ്ഥാനക്കയറ്റം ലഭിച്ചതോടെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കായിക മേഖലയിൽ രാജ്യത്തിന്റെ അഭിമാനം വാനോളം എത്തിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഷൂട്ടിങ് റേഞ്ചുകളിൽ വെടിയൊച്ച മുഴക്കിയ ഷൂട്ടിങ് താരമാണ് ജിത്തു റായ്. നിരവധി മെഡലുകളും വാരിക്കൂട്ടി. ഇപ്പോൾ ദേശിയ ടീമിൽ നിന്നും പുറത്തായെങ്കിലും വിവിധ ഷൂട്ടിങ് റേഞ്ചുകളിൽ വെടിയൊച്ച മുഴക്കിയ താരം ഇപ്പോഴും തോക്കുകൾക്ക് നടുവിലാണ്. പക്ഷേ, ഷൂട്ടിങ് റേഞ്ചിൽ അല്ലെന്നു മാത്രം. ഇന്ത്യൻ സേനയുടെ ഭാഗമായ ജിത്തു ഇപ്പോൾ മണിപ്പൂരിലാണുള്ളത്.

മണിപ്പുരിലെ പ്രശ്‌നബാധിത മേഖലകളിൽ റോന്തുചുറ്റുന്ന ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാണ് ഇപ്പോൾ ജിത്തു. '11 ഗൂർഖ റൈഫിൾസ്' റെജിമെന്റിൽ സുബേദാർ മേജർ റാങ്കിലേക്കു സ്ഥാനക്കയറ്റം ലഭിച്ച ശേഷമാണു ജിത്തു മണിപ്പുരിലേക്കെത്തിയത്. ദേശീയ ടീമിൽനിന്നു പുറത്തായശേഷമാണു സൈന്യത്തിലേക്കു താരം തിരിച്ചെത്തിയത്.

'ഈ ജോലി ഞാൻ ഇഷ്ടപ്പെടുന്നു. ഒരു സൈനികനായി രാജ്യത്തെ സേവിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ട്. ചൈന അതിർത്തിയിലെന്നല്ല, എവിടെ ജോലി ചെയ്യാനും ഒരു പേടിയുമില്ല. ഭാര്യയും ഒരു വയസ്സുള്ള മകനും ഇപ്പോൾ അടുത്തില്ല എന്നതു മാത്രമാണു സങ്കടം. അവർ മധ്യപ്രദേശിലെ ഇൻഡോറിലാണ്. ഇപ്പോഴും ഞാൻ പരിശീലനം തുടരുന്നുണ്ട്. ദേശീയ ടീമിലേക്കു മടങ്ങിയെത്താൻ ശ്രമിക്കുന്നുണ്ട്' മുപ്പത്തിമൂന്നുകാരനായ ജിത്തു പറഞ്ഞു.

കോമൺവെൽത്ത് ഗെയിംസിൽ 2 സ്വർണം. ലോകകപ്പുകളിലായി 2 വീതം സ്വർണവും വെള്ളിയും വെങ്കലവും. ഏഷ്യൻ ഗെയിംസ് സ്വർണവും വെങ്കലവും. ഷൂട്ടിങ്ങിൽ (പിസ്റ്റൾ) ഇന്ത്യയുടെ മിന്നുംതാരമായിരുന്നു ജിത്തു. 2016ൽ രാജ്യത്തെ ഏറ്റവും പരമോന്നത കായിക ബഹുമതിയായ ഖേൽരത്‌നയ്ക്കും അർഹനായി. കഴിഞ്ഞ വർഷം പത്മശ്രീ ലഭിച്ചു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP