Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയെ ഇന്ത്യയുടെ പിതാവായി അംഗീകരിക്കാത്തവരെ ഇന്ത്യക്കാരായി കാണാനാവില്ലെന്ന് കേന്ദ്രമന്ത്രി; വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇപ്പോൾ അഭിമാനിക്കാനാകുന്നത് പ്രധാനമന്ത്രിയുടെ പേരിലെന്നും ജിതേന്ദ്ര സിംങ്

മോദിയെ ഇന്ത്യയുടെ പിതാവായി അംഗീകരിക്കാത്തവരെ ഇന്ത്യക്കാരായി കാണാനാവില്ലെന്ന് കേന്ദ്രമന്ത്രി; വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇപ്പോൾ അഭിമാനിക്കാനാകുന്നത് പ്രധാനമന്ത്രിയുടെ പേരിലെന്നും ജിതേന്ദ്ര സിംങ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: നരേന്ദ്ര മോദിയെ 'ഇന്ത്യയുടെ പിതാവായി' അംഗീകരിക്കാൻ സാധിക്കാത്തവരെ ഇന്ത്യക്കാരായി കാണാനാവില്ലെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്. മോദിയെ ഇന്ത്യയുടെ പിതാവെന്ന് വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

വിദേശത്ത് താമസിക്കുന്ന ആളുകൾക്ക് ഇപ്പോൾ ഇന്ത്യക്കാരാണെന്ന് പറയുന്നതിൽ വലിയ അഭിമാനമാണുള്ളത്. പ്രധാനമന്ത്രി മോദിയുടെ വ്യക്തിത്വവും വ്യക്തിപരമായ സമീപനവുമാണ് ഇതിന് കാരണം. ഒരു അമേരിക്കൻ പ്രസിഡന്റ് ഇത്തരത്തിലുള്ള സ്തുതി വാക്കുകൾ ഉപയോഗിക്കുന്നത് ഇതാദ്യമാണ്. അത് ഇന്ത്യൻ പ്രധാനമന്ത്രിയെന്ന നിലയ്ക്കല്ല. മറ്റൊരു ലോക നേതാവെന്ന നിലയിലാണ്. അതിൽ അഭിമാനിക്കുകയാണ് വേണ്ടത്. അങ്ങനെ ചെയ്യാത്തവർ സ്വയം ഇന്ത്യക്കാരായി അംഗീകരിക്കാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP