Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിപിഎൻ, പ്രോക്സി വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാനൊരുങ്ങി ജിയോ; വോഡാഫോൺ, എയർടെൽ പോലുള്ള നെറ്റ് വർക്കിൽ പ്രോക്സി വെബ്സൈറ്റുകൾ ലഭ്യം; ഉടൻ നിരോധിച്ചേക്കും; റെഡ്ഡിറ്റിലാണ് പ്രോക്സി വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന വിവരം ആദ്യമായി പുറത്തുവന്നത്

വിപിഎൻ, പ്രോക്സി വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാനൊരുങ്ങി ജിയോ; വോഡാഫോൺ, എയർടെൽ പോലുള്ള നെറ്റ് വർക്കിൽ പ്രോക്സി വെബ്സൈറ്റുകൾ ലഭ്യം; ഉടൻ നിരോധിച്ചേക്കും; റെഡ്ഡിറ്റിലാണ് പ്രോക്സി വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന വിവരം ആദ്യമായി പുറത്തുവന്നത്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി; ഇന്റർനെറ്റ് സേവനദാതാക്കളേയും സർക്കാർ നിരീക്ഷണ സംവിധാനങ്ങളേയും മറികടക്കാൻ ഉപയോഗിച്ചിരുന്ന വിപിഎൻ, പ്രോക്സി വെബ്സൈറ്റുകൾ റിലയൻസ് ജിയോ ബ്ലോക്ക് ചെയ്യുന്നതായി റിപ്പോർട്ട്. പ്രാദേശികമായി നിലനിൽക്കുന്ന ഇന്റർനെറ്റ് നിയന്ത്രണങ്ങളെ മറികടക്കുന്നതിനായാണ് സൂത്രശാലികളായ ആളുകൾ വിപിഎൻ, പ്രോക്സി നെറ്റ് വർക്കുകളെ ആശ്രയിച്ചിരുന്നത്.

കഴിഞ്ഞയാഴ്ച റെഡ്ഡിറ്റിലാണ് പ്രോക്സി വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന വിവരം ആദ്യമായി പുറത്തുവരുന്നത്. ആൽഫ-ഗ്രിസ്ലി എന്ന പേരിലുള്ള റെഡ്ഡിറ്റ് യൂസർ തുടങ്ങിയ ത്രെഡ്ഡിൽ hide.me, vpnbook.com, whoer.nte വെബ്സൈറ്റുകൾ റിലയൻസ് ജിയോ ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന സംശയം പ്രകടിപ്പിക്കുന്നു. പിന്നാലെ നിരവധിയാളുകൾ ഇതേ കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തി.വോഡാഫോൺ, എയർടെൽ പോലുള്ള നെറ്റ് വർക്കിൽ ഈ പ്രോക്സി വെബ്സൈറ്റുകൾ ലഭ്യമാണ് എന്നതും റിലയൻസ് ജിയോ അവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട് എന്നതിന്റെ തെളിവാണെന്ന് കണക്കാക്കപ്പെടുന്നു.

imageപ്രോക്സി വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യുന്നതിനോടൊപ്പം 'ടെലികോം വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് നിങ്ങൾക്ക് ഈ വെബ്പേജിലേക്ക് പ്രവേശം നൽകാൻ കഴിയില്ല' എന്ന സന്ദേശവും റിലയൻസ് ജിയോ നൽകുന്നു. അടുത്തിടെ ആരംഭിച്ച പോൺവെബ്സൈറ്റ് നിരോധനവുമായി ബന്ധപ്പെട്ടാണ് പ്രോക്സിവെബ്സൈറ്റുകൾക്കും നിരോധനം ഏർപ്പെടുത്തിയത് എന്ന് വ്യക്തമല്ല.

hide.me, proxysite.com, hidester.com, kproxy.com, zend2.com, anonymouse.org, megaproxy.com, whoer.net, vpnbook.com പോലുള്ള പ്രോക്സി വെബ്സൈറ്റുകൾ റിലയൻസ് ജിയോ നെറ്റ് വർക്കിൽ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുള്ളതായി ഗാഡ്ജെറ്റ് 360 വെബ്സൈറ്റ് സ്ഥിരീകരിക്കുന്നു. എന്നാൽ വിപിഎൻ സേവനങ്ങൾ ഉപയോഗിക്കാൻ സാധിച്ചുവെന്നും ഗാഡ്ജെറ്റ് 360 പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP