Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

പേടിഎമ്മിന്റെ ആപ്പിൽ സംഭവിക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ ടെലികോം ഓപ്പറേറ്റർമാരുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നു; പേടിഎമ്മിനെതിരെ ശക്തമായ പ്രതികരണവുമായി റിലയൻസ് ജിയോ

പേടിഎമ്മിന്റെ ആപ്പിൽ സംഭവിക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ ടെലികോം ഓപ്പറേറ്റർമാരുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നു; പേടിഎമ്മിനെതിരെ ശക്തമായ പ്രതികരണവുമായി റിലയൻസ് ജിയോ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ചൈനീസ് നിക്ഷേപമുള്ള പേടിഎം ആപ്പിനെതിരെ ശക്തമായി പ്രതിഷേധവുമായി റിലയൻസ് ജിയോ രംഗത്ത്. ഡൽഹി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ജിയോ പേമെന്റ് ആപ്പായ പേടിഎമ്മിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. പേടിഎമ്മിന്റെ ആപ്പിൽ സംഭവക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ ടെലികോം ഓപ്പറേറ്റർമാരുടെ തലയിൽ കെട്ടിവയ്ക്കാൻ പേടിഎം ശ്രമിക്കുന്നു എന്നാണ് റിലയൻസിന്റെ കുറ്റപ്പെടുത്തൽ.

പേടിഎം ആപ്പ് ഉപയോക്താക്കൾ നേരിടേണ്ടിവരുന്ന പിഷിങ് ആക്രമങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാനും, അതിന്റെ സാമ്പത്തിക ഉത്തരവാദിത്വം വെച്ചൊഴിയാനുമാണ് അടുത്തിടെ പേടിഎം നൽകിയ ഹർജിയിലൂടെ ശ്രമിക്കുന്നത് എന്നാണ് ഇന്ത്യയിലെ മുൻനിര ടെലികോം കമ്പനിയായ ജിയോ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പേടിഎം പ്രമോട്ടർമാരായ വൺ97 ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. വിവിധ ടെലികോം കമ്പനികളായ എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ എംടിഎൻഎൽ,ബിഎസ്എൻഎൽ എന്നിവ മൊബൈൽ നെറ്റ്‌വർക്ക് വഴിയുള്ള പിഷിങ് വ്യാജ സന്ദേശങ്ങൾ തടയാത്തതിനാൽ 100 കോടിയുടെ സാമ്പത്തിക ഹാനിയും, മാനഹാനിയും ഉണ്ടായി എന്നാണ് പേടിഎം കേസ്.

ജൂൺ 24നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. അതിനിടെയാണ് ജിയോ ഈ വാദത്തിന് മറുവാദവുമായി രംഗത്ത് എത്തിയിക്കുന്നത്. ഇപ്പോൾ ജിയോ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ രാജ്യത്തെ ടെലികോം മേഖലയുടെ നിയന്ത്രണം കൈയാളുന്ന ടെലികോം റെഗുലേറ്ററി അതോററ്റിയേയും കുറ്റപ്പെടുത്തുന്നു. ട്രായി തട്ടിപ്പ് കോളുകളുടെയും സന്ദേശങ്ങളുടെയും കാര്യത്തിൽ കൃത്യമായ ഇടപെടൽ നടത്തുന്നില്ലെന്ന് ജിയോ കുറ്റപ്പെടുത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP