Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജിയോ നെറ്റ്‌വർക്കിൽ പോൺ വെബ്സൈറ്റുകൾക്ക് നിരോധനമേർപ്പെടുത്തിയെന്ന് വിവരം; സൈറ്റുകൾ ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട് ചെയ്യുന്നത് റെഡ്ഡിറ്റ് ഉപയോക്താക്കൾ; രാജ്യത്തെ എല്ലാ ടെലികോം സേവനദാതാക്കൾക്കും സർക്കാർ ഇതേ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സൂചന; നിയമപരമായ നിരോധനം വന്നാൽ പോൺസൈറ്റ് സന്ദർശനം ശിക്ഷ ലഭിക്കുന്ന സൈബർ കുറ്റകൃത്യമാകും

ജിയോ നെറ്റ്‌വർക്കിൽ പോൺ വെബ്സൈറ്റുകൾക്ക് നിരോധനമേർപ്പെടുത്തിയെന്ന് വിവരം; സൈറ്റുകൾ ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട് ചെയ്യുന്നത് റെഡ്ഡിറ്റ് ഉപയോക്താക്കൾ; രാജ്യത്തെ എല്ലാ ടെലികോം സേവനദാതാക്കൾക്കും സർക്കാർ ഇതേ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സൂചന; നിയമപരമായ നിരോധനം വന്നാൽ പോൺസൈറ്റ് സന്ദർശനം ശിക്ഷ ലഭിക്കുന്ന സൈബർ കുറ്റകൃത്യമാകും

മറുനാടൻ ഡെസ്‌ക്‌

മുംബൈ; രാജ്യത്ത് പോൺ സൈറ്റുകൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഇതിനുള്ള നീക്കം ആരംഭിച്ചു. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പോൺ വീഡിയോകളും ചിത്രങ്ങളുമുള്ള 827 വെബ്‌സൈറ്റുകൾ നിരോധിക്കുന്നതിനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്രം ഡാറ്റാ പ്രൊവൈഡർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ നിർദ്ദേശം കേന്ദ്രം നടപ്പാക്കാൻ ഒരുക്കുന്നതിനിടെ റിലയൻസ് ജിയോ തങ്ങളുടെ നെറ്റ് വർക്കിൽ പോൺ സൈറ്റുകൾ നിരോധിച്ചതായി റിപ്പോർട്ടുകളുണ്ട്. ജിയോയുടെ ഉപഭോക്താക്കളിൽ പലരും യൂസർ ഫോറങ്ങളിലും മറ്റും പരാതിയുമായി വന്നതോടെയാണ് വിവരം പുറത്ത് അറിഞ്ഞത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രതികരണത്തിന് ജിയോ ഇതുവരെ തയ്യാറായിട്ടില്ല.ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം.

857 സൈറ്റുകൾ പൂട്ടാനായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി നിർദ്ദേശിച്ചത്. ഇതിൽ 30 സൈറ്റുകളിൽ പോൺ ദൃശ്യങ്ങളോ വീഡിയോകളോ ഇല്ലായിരുന്നു. ഇതേതുടർന്ന് ഈ സൈറ്റുകൾ ഒഴിവാക്കി ബാക്കിയുള്ള 827 സൈറ്റുകൾ നിരോധിക്കുന്നതിന് ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 27ന് കോടതി ഇത് സംബന്ധിച്ച ഉത്തരവിട്ടത്. ഈ നിർദ്ദേശം ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയത്തിന് ഒക്ടോബർ എട്ടിന് രേഖാ മൂലം കോടതിയിൽ നിന്നും ലഭിച്ചതോടെ ഇതു സംബന്ധിച്ച നടപടികൾ മന്ത്രാലയം ഊർജ്ജിതമാക്കിരുന്നു.

റെഡ്ഡിറ്റ് ഉപയോക്താക്കളാണ് റിലയൻസ് ജിയോ നെറ്റ് വർക്കിൽ എക്സ് വീഡിയോസ്, പോൺഹബ്ബ് പോലുള്ള വെബ്സൈറ്റുകളൊന്നും ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട് ചെയ്യുന്നത്. ചില പോൺ വെബ്സൈറ്റുകൾ സെർച്ച് ചെയ്തെങ്കിലും ജിയോ നെറ്റ് വർക്കിൽ ഒരെണ്ണം പോലും ലോഡ് ആയില്ലെന്ന് റെഡ്ഡിറ്റ് ഉപയോക്താക്കളിൽ ഒരാൾ പറഞ്ഞു. നൂറുകണക്കിനാളുകൾ ഇതേ പ്രശ്നം തങ്ങൾക്കുമുണ്ടെന്ന് കമന്റ് ചെയ്തു. എന്നാൽ വിപിഎൻ ഉപയോഗിച്ചാൽ ജിയോ നെറ്റ് വർക്കിൽ പോൺ വെബ്സൈറ്റുകൾ ലഭിക്കുന്നുണ്ടെന്ന് ചിലർ പറയുന്നു. അപ്പോൾ പ്രാദേശിക തലത്തിൽ ടെലികോം ശൃംഖലയിലുള്ള നിരോധനം ആണെന്ന് വ്യക്തം.

അതേസമയം ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 827 പോൺ വെബ്സൈറ്റുകൾക്ക് നിരോധനമേർപ്പെടുത്താൻ കമ്പനികൾക്ക് ടെലികോം മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ടുകളിൽ പറയുന്നു. വെബ്സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തിയില്ലെങ്കിൽ ലൈസൻസ് പിൻവലിക്കുമെന്ന ഭീഷണിയും സെപ്റ്റംബർ 28 ന് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നുണ്ട്.

ഇന്ത്യയിൽ പോൺ വെബ്സൈറ്റുകൾ ലഭ്യമാണെങ്കിലും, പോൺ സിനിമകൾ നിർമ്മിക്കുന്നതിന് അനുവാദമില്ല. സ്വകാര്യമായി പോൺവീഡിയോകൾ കാണുന്നതിന് വിലക്കില്ല. എന്നാൽ കുട്ടികളുടെ അശ്ലീല ഉള്ളടക്കങ്ങൾക്ക് നിരോധനമുണ്ട്.നിരോധനം വന്നാലും വിർച്വൽ പബ്ലിക് നെറ്റ് വർക്കുകൾ (വിപിഎൻ) വഴി പോൺവെബ്സൈറ്റുകൾ സന്ദർശിക്കാൻ സാധ്യമാണ്. പോൺഹബ്ബ് തന്നെ നേരിട്ട് വിപിഎൻ ആപ്പുകൾ ലഭ്യമാക്കുന്നുണ്ട്. എന്നാൽ നിയമപരമായ നിരോധനം വന്നാൽ പോൺസൈറ്റ് സന്ദർശനം ശിക്ഷ ലഭിക്കുന്ന സൈബർ കുറ്റകൃത്യമായി മാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP